Sunday, September 8, 2024

HomeNewsIndiaസിക്കിം പ്രളയത്തില്‍ കണാതായ 62 പേരെ കണ്ടെത്തി

സിക്കിം പ്രളയത്തില്‍ കണാതായ 62 പേരെ കണ്ടെത്തി

spot_img
spot_img

സിക്കിം പ്രളയത്തില്‍ കണാതായ 142 പേരില്‍ 62 പേരെ ജീവനോടെ കണ്ടെത്തി. തെരച്ചില്‍ തുടരുന്നെന്ന് സൈന്യം. ഇപ്പോള്‍ പലയിടത്തായി 81 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, സിക്കിം പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 29 മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണം 73 ആയി. മരിച്ചവരില്‍ 7 പേര്‍ സൈനികരാണ്.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുവെന്നും അധികൃതര്‍ ആവര്‍ത്തിച്ചു. ചുങ്താങ് ഡാം തകര്‍ന്നതില്‍ സിക്കിം മുഖ്യമന്ത്രി പ്രേം സിംങ് തമാങ് അന്വേഷണം പ്രഖ്യാപിച്ചു. പ്രളയക്കെടുതിയില്‍നിന്നും കരകയറാനാകാതെ ദുരിതത്തിലാണ് സിക്കിം.ബംഗാള്‍ അതിര്‍ത്തി മേഖലയില്‍ ടീസ്ത നദിക്കരയില്‍നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. മൂന്ന് ദിവസത്തിനിടെ നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments