Sunday, September 8, 2024

HomeNewsIndiaപവാര്‍ കുടുംബത്തില്‍ വിള്ളലുണ്ടാക്കാൻ അദൃശ്യശക്തി ശ്രമിക്കുന്നു: സുപ്രിയ സുലെ

പവാര്‍ കുടുംബത്തില്‍ വിള്ളലുണ്ടാക്കാൻ അദൃശ്യശക്തി ശ്രമിക്കുന്നു: സുപ്രിയ സുലെ

spot_img
spot_img

മുംബൈ: പവാര്‍ കുടുംബത്തിലും മഹാരാഷ്ട്ര രാഷ്ട്രീയത്തിലും വിള്ളലുണ്ടാക്കാൻ ‘ഡല്‍ഹിയില്‍നിന്നുള്ള അദൃശ്യശക്തി’ ശ്രമിക്കുന്നതായി എൻ.സി.പി ദേശീയ വര്‍ക്കിങ് പ്രസിഡന്റും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ.

ഹാട്രിക് വിജയം നേടിയ ബാരാമതി ലോക്സഭ സീറ്റില്‍ തനിക്കെതിരെ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മത്സരിക്കുമെന്ന അഭ്യൂഹവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സുപ്രിയ. കുടുംബത്തില്‍ പ്രശ്നമില്ലെന്നും അജിത് തനിക്ക് വല്യേട്ടനാണെന്നും പറഞ്ഞ സുപ്രിയ, എല്ലാ കുഴപ്പങ്ങളുമുണ്ടാക്കുന്നത് ബി.ജെ.പിയാണെന്നും ആരോപിച്ചു.

അജിത്തിന്റെ ഭാര്യ സുനേത്രയോ മകൻ പാര്‍ഥ പവാറോ സുപ്രിയക്കെതിരെ മത്സരിക്കുമെന്നാണ് അഭ്യൂഹം. ഇത് ജനാധിപത്യ രാജ്യമാണെന്നും ആര്‍ക്കും തനിക്കെതിരെ മത്സരിക്കാമെന്നും സുപ്രിയ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments