Saturday, September 7, 2024

HomeNewsIndiaഇസ്രായേല്‍-പാലസ്തീന്‍ യുദ്ധ സാഹചര്യം നിരീക്ഷിച്ച്‌ ഇന്ത്യ

ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധ സാഹചര്യം നിരീക്ഷിച്ച്‌ ഇന്ത്യ

spot_img
spot_img

ഇസ്രായേല്‍ – പലസ്തീന്‍ യുദ്ധ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച്‌ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.

വ്യോമ – നാവിക സേനകള്‍ക്ക് ഒഴുപ്പിക്കല്‍ നടപടി വേണ്ടിവന്നാല്‍ തയ്യാറെടുക്കാനുള്ള നിര്‍ദേശവും നല്‍കിയട്ടുണ്ട്. ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കാറായിട്ടില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. എന്നാല്‍ അത്തരത്തിലുള്ള നടപടികള്‍ എടുകേണ്ടതായ ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ സേനകള്‍ സജ്ജമായിരിക്കണമെന്നാണ് നിര്‍ദേശം.

കേന്ദ്രം ഉറ്റുനോക്കുന്നത് യുദ്ധം എത്രനാള്‍ നീളുമെന്നാണ്. വ്യോമസേനയ്ക്കും നാവികസേനയ്ക്കും മുന്‍കരുതലെന്ന നിലയ്ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നേക്കും. ഇസ്രയേലിലെ ഇന്ത്യാക്കാര്‍ക്ക് ഇന്നലെതന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പലസ്തീനിലുള്ള ഇന്ത്യക്കാര്‍ക്ും അത്യാവശ്യ ഘട്ടത്തില്‍ ബന്ധപ്പെടുന്നതിനായുള്ള ഹെല്‍പ് ലൈന്‍ നമ്ബറും നല്‍കിയട്ടുണ്ട്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments