Friday, October 18, 2024

HomeNewsIndiaഷാരൂഖ് ഖാന് വധ ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

ഷാരൂഖ് ഖാന് വധ ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

spot_img
spot_img

മുംബൈ: വധ ഭീഷണികളെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്താനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത്. താരത്തിന്റെ യാത്രകളിലും ഷൂട്ടിങ് സ്ഥലങ്ങളിലും അനിഷ്ട സാഹചര്യങ്ങള്‍ ഇല്ലാതിരിക്കാനായി കനത്ത സുരക്ഷയൊരുക്കാന്‍ മഹാരാഷ്ട്രയിലെ എല്ലാ ജില്ലകള്‍ക്കും കമ്മീഷണറേറ്റുകള്‍ക്കും സംസ്ഥാന പൊലിസ് നിര്‍ദേശം നല്‍കി.

ഷാരൂഖിന്റെ ജീവന് ഭീഷണി വര്‍ധിച്ചെന്ന് നേരത്തെ ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. നടന്റെ സുരക്ഷ പരിശോധിക്കുകയും വധ ഭീഷണികള്‍ വിലയിരുത്തുകയും ചെയ്ത ശേഷമാണ് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. മഹാരാഷ്ട്ര പൊലിസിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ടീമിലെ ആറ് സായുധ കമാന്‍ോകളാണ് ഇനിമുതല്‍ ഷാരൂഖിനെ അനുഗമിക്കുക

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments