Sunday, September 8, 2024

HomeNewsIndiaകോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതി സെൻസസ് നടപ്പാക്കും; ചരിത്ര തീരുമാനമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതി സെൻസസ് നടപ്പാക്കും; ചരിത്ര തീരുമാനമെന്ന് രാഹുല്‍ ഗാന്ധി

spot_img
spot_img

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജാതി സെൻസസ് ആയുധമാക്കി ബിജെപിയെ നേരിടാൻ ഒരുങ്ങി കോണ്‍ഗ്രസ്.അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ജാതി സെൻസസ് അനുകൂല നിലപാടുമായി കോണ്‍ഗ്രസ് രംഗത്തു വന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതി സെൻസസ് നടപ്പാക്കാൻ തീരുമാനിച്ചതായി രാഹുല്‍ ഗാന്ധി എംപി വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഒരു ചരിത്ര തീരുമാനമെടുത്തു. ഹിമാചല്‍ പ്രദേശ്, രാജസ്ഥാൻ, കര്‍ണാടക, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ മുഖ്യമന്ത്രിമാര്‍ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള പുരോഗമനപരമായി ചുവടുവെപ്പാണിത്’, രാഹുല്‍ വിശദീകരിച്ചു.

രാജ്യത്തിന്റെ പുരോഗതിക്ക് ജാതി സെൻസസ് അനിവാര്യമാണ്. ‘ഇന്ത്യ’ മുന്നണിയിലെ മിക്ക പാര്‍ട്ടികള്‍ക്കും ഇതില്‍ അനുകൂല നിലപാടാണ്. ചില പാര്‍ട്ടികള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും അത് ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെയോ മതത്തിന്റെയോ പരിഗണനയിലല്ല ഈ ഉദ്യമം. മറിച്ച്‌, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടാൻ വേണ്ടിയുള്ളതാണ്.

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താൻ ബിജെപിയെ സമ്മര്‍ദത്തിലാക്കാൻ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. ബിജെപിക്ക് കഴിയില്ലെങ്കില്‍, ഇക്കാര്യത്തില്‍ നേതൃത്വം നല്‍കാനുള്ള അധികാരം കോണ്‍ഗ്രസിന് നല്‍കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിന് നിലവിലുള്ള നാല് മുഖ്യമന്ത്രിമാരില്‍ മൂന്നുപേരും ഒ.ബി.സി വിഭാഗത്തില്‍നിന്നുള്ളവരാണ്. എന്നാല്‍, ബിജെപിക്കുള്ള 10 മുഖ്യമന്ത്രിമാരില്‍ ഒരാള്‍ മാത്രമാണ് ഒ.ബി.സി വിഭാഗത്തില്‍നിന്നുള്ളത്. പ്രധാനമന്ത്രി ഒ.ബി.സി വിഭാഗങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments