Sunday, September 8, 2024

HomeNewsIndiaആക്രമണ സാധ്യത: ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

ആക്രമണ സാധ്യത: ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇസ്രായേല്‍- ഹമാസ് ഏറ്റുമുട്ടല്‍ ശക്തമായ സാഹചര്യത്തിലാണ് ഡല്‍ഹി പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.

ഇതിന് പുറമേ ജൂത ആരാധനാലയങ്ങളിലും പോലീസ് അധിക സുരക്ഷ ഏര്‍പ്പെടുത്തി. ഇസ്രായേല്‍ എംബസി നിലവില്‍ ശക്തമായ പോലീസ് കാവലിലാണ്.

കൂടുതല്‍ പോലീസിനെ സുരക്ഷയ്ക്കായി മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇസ്രായേലി അംബാസിഡറുടെ വസതിയിലും കൂടുതല്‍ പോലീസ് സുരക്ഷയൊരക്കുന്നുണ്ട്. പഹര്‍ഗഞ്ചിലെ ചബാദ് ഹൗസാണ് ജൂതരുടെ ആരാധനാ കേന്ദ്രം. ഇവിടെയും ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്താണ് പോലീസിന്റെ നീക്കം.

2021 ല്‍ ഇസ്രായേല്‍- ഹമാസ് ഏറ്റുമുട്ടലിനിടെ ഇന്ത്യയിലെ ഇസ്രായേല്‍ എംബസി ആക്രമിക്കപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments