Sunday, September 8, 2024

HomeNewsIndiaനടി മധുര നായിക്കിന്റെ സഹോദരിയേയും ഭര്‍ത്താവിനേയും ഹമാസ് വധിച്ചു

നടി മധുര നായിക്കിന്റെ സഹോദരിയേയും ഭര്‍ത്താവിനേയും ഹമാസ് വധിച്ചു

spot_img
spot_img

ഡല്‍ഹി:കുടുംബാംഗങ്ങളെ ഹമാസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ടെലിവിഷൻ നടി മധുര നായിക്.

തന്റെ കസിൻ സഹോദരിയെയും ഭര്‍ത്താവിനെയും ഹമാസ് കൊലപ്പെടുത്തിയെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ മധുര നായിക് വ്യക്തമാക്കുന്നത്. നാഗിൻ എന്ന ടിവി പരമ്ബരയിലെ അഭിനയത്തിലൂടെ പ്രശസ്തയായ താരമാണ് മധുര നായിക്.

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ ശനിയാഴ്ച മക്കളുടെ മുന്നില്‍വെച്ച്‌ ഇരുവരും കൊല്ലപ്പെടുകയായിരുന്നുവെന്നും താരം പറയുന്നു. ഇരുവശത്തുനിന്നുമുള്ള ഒരു തരത്തിലുള്ള അക്രമത്തെയും താൻ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ തള്ളിക്കളയാന്‍ സാധിക്കില്ലെന്നും മധുര നായിക് പറഞ്ഞു.

“ഞാൻ, മധുര നായിക്, ഇന്ത്യൻ വംശജയായ ഒരു ജൂതയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ഞങ്ങള്‍ 3000 പേരേ ഉള്ളൂ. കഴിഞ്ഞ ദിവസം, അതായത് ഒക്ടോബര്‍ 7 ന് ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് ഒരു മകളെയും മകനെയും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. എന്റെ ബന്ധുവായ ഒഡയയും ഭര്‍ത്താവും രക്തരൂക്ഷിതമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്വന്തം മക്കളുടെ മുന്നില്‍ വെച്ചാണ് അവര്‍ കൊല്ലപ്പെടുന്നത്.” മധുര നായിക് പറയുന്നു

ഞാനും എന്റെ കുടുംബവും ഇന്ന് നേരിടുന്ന സങ്കടങ്ങളും വികാരങ്ങളും വാക്കുകളിലൂടെ പറഞ്ഞറിയിക്കാനാവില്ല. ഇന്ന് ഇസ്രായേല്‍ വലിയ വേദനയിലാണ്. കുട്ടികളും സ്ത്രീകളും തെരുവുകളും ഹമാസിന്റെ രോഷത്തില്‍ എരിയുകയാണ്. സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയും അടക്കം ദുര്‍ബലരെയാണ് ഹമാസ് ലക്ഷ്യമിടുന്നതെന്നും താരം വ്യക്തമാക്കുന്നു.

“ഇന്നലെ, ഞാൻ എന്റെ സഹോദരിയുടെയും അവളുടെ കുടുംബത്തിന്റെയും ചിത്രം പോസ്റ്റ് ചെയ്തു. അതിന് ശേഷം തനിക്കെതിരെ വലിയ പ്രതിഷേധമുണ്ടായി. ഫലസ്തീൻ അനുകൂല അറബ് പ്രചരണം എത്രത്തോളം ആഴത്തില്‍ നടക്കുന്നുവെന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. ജൂതയായതിന്റെ പേരില്‍ ഞാന്‍ അപമാനിക്കപ്പെട്ടു” മധുര നായിക് ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

ഇസ്രായേല്‍ ഒരു രക്തകൊതിയന്മാരായ കൊലയാളിയാണെന്ന ഈ ഫലസ്തീൻ അനുകൂല അറബ് പ്രചാരണം ശരിയല്ല. സ്വയം പ്രതിരോധം തീവ്രവാദമല്ല. ഏതെങ്കിലും തരത്തിലുള്ള അക്രമത്തെയോ ഇരുവശത്തുനിന്നും സാധാരണ ജനങ്ങളെ അടിച്ചമര്‍ത്തുന്നതിനെയോ ഞാൻ പിന്തുണയ്ക്കുന്നില്ലെന്ന് വളരെ വ്യക്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അവര്‍ തുടരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments