Sunday, September 8, 2024

HomeNewsIndiaന്യൂസ് ക്ലിക്ക് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് 28.5 കോടി രൂപ സ്വീകരിച്ചു; സിബിഐ

ന്യൂസ് ക്ലിക്ക് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് 28.5 കോടി രൂപ സ്വീകരിച്ചു; സിബിഐ

spot_img
spot_img

ഓണ്‍ലൈൻ മാധ്യമമായ ‘ന്യൂസ് ക്ലിക്ക്’ വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് സി.ബി.ഐ. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും എഫ്‌ഐആര്‍.

നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് ന്യൂസ് ക്ലിക്കിന് 28.5 കോടി രൂപ സംഭാവനയായി ലഭിച്ചതായും എഫ്‌ഐആറില്‍ പറയുന്നു.

എഫ്‌സിആര്‍എ ലംഘനം ആരോപിച്ചാണ് ന്യൂസ്‌ ക്ലിക്കിനും ഡയറക്ടര്‍മാര്‍ക്കും അസോസിയേറ്റ്‌സിനും എതിരെ സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. വാര്‍ത്താ മാധ്യമങ്ങള്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കരുത് എന്നാണ് 2010 ലെ എഫ്‌സിആര്‍എ ചട്ടം. നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് 28.5 കോടി രൂപ ഓണ്‍ലൈൻ മാധ്യമത്തിന് ലഭിച്ചെന്നും വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ്‌ LLC, USA ന്യൂസ്‌ ക്ലിക്കില്‍ 9.59 രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments