Sunday, September 8, 2024

HomeNewsIndia'ഓപ്പറേഷന്‍ അജയ്': ഇസ്രയേലില്‍ നിന്ന് ആദ്യ വിമാനം നാളെ രാവിലെ എത്തും

‘ഓപ്പറേഷന്‍ അജയ്’: ഇസ്രയേലില്‍ നിന്ന് ആദ്യ വിമാനം നാളെ രാവിലെ എത്തും

spot_img
spot_img

ഡല്‍ഹി: ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ അജയ്’ ദൗത്യത്തിന്റെ ആദ്യ വിമാനം നാളെ രാവിലെ എത്തും.

ദൗത്യം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇസ്രയേലില്‍ നിന്ന് തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

230 പേരെയാണ് നാളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരിക്കും. ഇവര്‍ക്കുള്ള യാത്ര സൗജന്യമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇസ്രയേലിലെ ഇന്ത്യന്‍ അംബാസിഡര്‍ അടക്കം ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഇതുവരെ രണ്ടായിരത്തിലധികം പേര്‍ ഇസ്രയേലില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമറിയിച്ചെന്നാണ് സൂചന. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments