Sunday, September 8, 2024

HomeNewsIndiaമുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന എം.എസ് ഗില്‍ അന്തരിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന എം.എസ് ഗില്‍ അന്തരിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും കോണ്‍ഗ്രസ് നേതാവുമായിരുന്ന മനോഹര്‍ സിങ് ഗില്‍ എന്ന എം.എസ് ഗില്‍ അന്തരിച്ചു.

വൈകിട്ട് സൗത്ത് ഡല്‍ഹി സാകേതിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1996 മുതല്‍ 2001 വരെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി പ്രവര്‍ത്തിച്ചത്.

പഞ്ചാബ് കേഡറില്‍ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗില്‍ 1980കളില്‍ സംസ്ഥാന അഗ്രികള്‍ച്ചര്‍ സെക്രട്ടറിയായിരുന്നു. 2004ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരില്‍ യുവജനകാര്യ, കായിക, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രിയായിരുന്നു.

‘ഒരു ഇന്ത്യൻ വിജയഗാഥ: കൃഷിയും സഹകരണവും’ എന്ന പേരില്‍ പുസ്തകം രചിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഡല്‍ഹിയില്‍ .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments