ന്യൂഡല്‍ഹി: ‘ഓപറേഷൻ അജയി’യുടെ ഭാഗമായി ഇസ്രായേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ട് വിമാനങ്ങള്‍ കൂടി ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി.
ഞായറാഴ്ച പുലര്‍ച്ചെയെത്തിയ ആദ്യവിമാനത്തില്‍ 198ഉം രാവിലെ എത്തിയ രണ്ടാം വിമാനത്തില്‍ 197ഉ പേരുമാണ് ഉണ്ടായിരുന്നത്.
രണ്ടു യാത്രാസംഘങ്ങളിലുമായി രണ്ട് വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ 18 വീതം മലയാളികളാണുണ്ടായിരുന്നത്. തിരിച്ചുവന്ന മലയാളികളില്‍ അധികവും വിദ്യാര്‍ഥികളാണ്. ഇതുവരെ നാല് വിമാനങ്ങളാണ് ഓപറേഷൻ അജയിയുടെ ഭാഗമായി ഇസ്രായേലില്‍നിന്ന് ഇതുവരെ എത്തിയത്.
കേന്ദ്രസഹമന്ത്രി വി.കെ. സിങ് യാത്രക്കാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.