ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തില്‍ ബിജെപിക്കു വേണ്ടി ഘോരഘോരം പ്രസംഗിച്ച് ഒരു മണിക്കൂര്‍ കഴിയും മുമ്പ് ബിജെപി നേതാവ് കോണ്‍ഗ്രസ് പാളയത്തില്‍.ഹരിയാനയിലെ ദളിത് നേതാവും മുന്‍ എം.പിയുമായിരുന്ന അശോക് തന്‍വറാണ് ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അമിത് ഷായുടെ യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വേദിയിലെത്തിയാണു തന്‍വര്‍ പിന്തുണ അറിയിച്ചത്. സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ഭൂപീന്ദര്‍ ഹൂഡ എന്നിവര്‍ ചേര്‍ന്ന് തന്‍വറിനെ സ്വീകരിച്ചു.
ഹരിയാന കോണ്‍ഗ്രസില്‍ ശക്തമായ നേതാവായിരുന്ന തന്‍വര്‍ കോണ്‍ഗ്രസുമായി ഇടക്കാലത്ത് വഴിപിരിഞ്ഞു.കോണ്‍ഗ്രസിന്റെ ഹരിയാന അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്യു എന്നിവയുടെ ദേശീയ അധ്യക്ഷനുമായി തന്‍വര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോണ്‍ഗ്്രസ് ബന്ധം അഞ്ചു വര്‍ഷം മുമ്പ് ഉപേക്ഷിച്ച തന്‍വര്‍ അഞ്ചു വര്‍ഷത്തിനിടെ അഞ്ചു പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു. 2019 ലെ പരാജയത്തിനു പിന്നാലെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് കോണ്‍ഗ്രസ് വിട്ടത്.കഴിഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രി നായിബ് സിങ് സെയ്‌നിക്കൊപ്പവും തന്‍വര്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഹരിയാന വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ ബിജെപിക്കെതിരേയുള്ള ശക്തമായ ആയുധമായി തന്‍വറിന്റെ മടങ്ങിവരവ് കോണ്‍ഗ്ര്‌സ ഉപയോഗിക്കുമെന്നുറപ്പ്.