കൗഡി: ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ നിർമാണ സ്ഥലത്ത് മതിലിടിഞ്ഞ് വീണ് ഏഴു തൊഴിലാളികൾ മരിച്ചു. കൂടുതൽപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. കൗഡി ടൗണിന് സമീപമാണ് അപകടം.
ഒരു ഫാക്ടറിക്കായി ഭൂഗർഭ ടാങ്കിന് മണ്ണ് കുഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയുടെ മതിലാണ് ഇടിഞ്ഞ് വീണത്. പൊലീസും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.