ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാലു കുട്ടികള്‍ മരിച്ചു. കമല നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലാണ് അപകടം.
തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീപിടിത്തമുണ്ടാകുകയായിരുന്നു. പീഡിയാട്രിക് ഐ.സി.യുവാണ് മൂന്നാമത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐ.സി.യു വാര്‍ഡില്‍ 40ഓളം കുട്ടികള്‍ ചികിത്സയിലുണ്ടായിരുന്നു. 36 കുട്ടികളെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയതായും നാലുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിച്ചെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കമല നെഹ്‌റു ആശുപത്രിയിലെ തീപിടിത്തവും നാലു കുട്ടികളുടെ മരണവും ദുഃഖമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തും. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ എജൂക്കേഷന്‍ എ.സി.എസ് മുഹമ്മദ് സുലേമാന്റെ നേതൃത്വത്തിലാകും അന്വേഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു.