തെലങ്കാന: ആന്ധ്രാപ്രദേശിന് ഇനി ഒരു തസ്ഥാന നഗരി മാത്രം. സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനമെന്ന ബില്‍ റദ്ദാക്കി. ഇനി അമരാവതിയായിരിക്കും സ്ഥിരം തലസ്ഥാനം. മൂന്ന് തലസ്ഥാനമെന്ന ബില്‍ മന്ത്രിസഭാ റദ്ദാക്കിയതായി സര്‍കാര്‍ ഹൈകോടതിയില്‍ അറിയിച്ചു.
വൈ.എസ്.ആര്‍.സി സര്‍കാരായിരുന്നു മൂന്ന് തലസ്ഥാനമെന്ന ബില്‍ കൊണ്ടുവന്നത്. തീരുമാനത്തിനെതിരെ അമരാവതിയിലെ കര്‍ഷകര്‍ കോടതിയെ സമീപിച്ചിരുന്നു. ബിലില്‍ ചില സാങ്കേതിക തടസമുണ്ടെന്നാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢി വിശദമാക്കിയത്.
നിയമനിര്‍മാണ തലസ്ഥാനമായി അമരാവതിയും ഭരണനിര്‍വഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി കുര്‍ണൂലുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ആന്ധ്രാപ്രദേശ് വികേന്ദ്രീകൃത സംയുക്ത വികസന മേഖലാ ബില്‍, ആന്ധ്രാപ്രദേശ് തലസ്ഥാന വികസന അതോറിറ്റി (പിന്‍വലിക്കല്‍) ബില്‍ 2020 എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. സഭയില്‍ പാസാക്കിയ ഈ ബിലാണ് നിലവില്‍ റദ്ദാക്കിയത്.
വിശാഖപട്ടണത്ത് പുതിയ സെക്രടറിയേറ്റും നിയമസഭയും നിര്‍മിക്കാന്‍ ജഗന്‍മോഹന്‍ റെഡ്ഢി സര്‍കാര്‍ നീക്കം തുടങ്ങിയിരുന്നു. അമരാവതിയില്‍ ടി ഡി പി നിര്‍മിച്ച സമുച്ചയങ്ങള്‍ പോലും ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു സര്‍കാര്‍ നടപടി.
വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള വികസന നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധമാണ് നടത്തിയിരുന്നത്. സ്ഥലം ഏറ്റെടുക്കലിനെതിരെ കര്‍ഷകരും പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് മൂന്ന് തലസ്ഥാനമെന്ന ബില്‍ റദ്ദാക്കിയത്. അഡ്വകേറ്റ് ജനറല്‍ എസ് ശ്രീറാമാണ് ഇക്കാര്യം ആന്ധ്രാപ്രദേശ് ഹൈകോടതിയെ അറിയിച്ചത്.