Tuesday, December 24, 2024

HomeNewsIndiaഅംബാനിയല്ല, ഇനി അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

അംബാനിയല്ല, ഇനി അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

spot_img
spot_img

ഡല്‍ഹി: സമ്പത്തിന്റെ കാര്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയായ മുകേഷ് അംബാനിയെ പിന്നിലാക്കി വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ഇതോടെ ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് ഗൗതം അദാനി ശാന്തിലാല്‍ എന്ന അദാനി.

അദാനി എന്റര്‍െ്രെപസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍, അദാനി ഗ്യാസ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് അദാനി ഗ്രൂപ്പിന് കീഴില്‍ ഉള്ളത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 14.3 ബില്യണ്‍ ഡോളര്‍ മാത്രമാണ് മുകേഷ് അംബാനിക്ക് സാമ്പത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനായത്. എന്നാല്‍ 55 ബില്യണ്‍ ഡോളര്‍ സമ്പത്താണ് അദാനി സ്വായത്തമാക്കിയത്. 2020 മാര്‍ച്ചില്‍ 4.91 ബില്യണ്‍ ഡോളറായിരുന്ന അദാനിയുടെ സമ്പത്ത് ഇപ്പോള്‍ 83.89 ബില്യണ്‍ യു.എസ് ഡോളറായാണ് കുതിച്ചുയര്‍ന്നത്.

ഒന്നരവര്‍ഷത്തിനിടെ സമ്പത്തില്‍ 250 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെയാണ് മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ധനസമ്പത്തില്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments