Monday, December 23, 2024

HomeNewsIndiaനുണപരിശോധനയില്‍ അഫ്താബ് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്

നുണപരിശോധനയില്‍ അഫ്താബ് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്

spot_img
spot_img

ന്യൂഡല്‍ഹി: പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ കേസിലെ പ്രതിക അഫ്താബ് പൂനവാല കുറ്റം സമ്മതിച്ചു. പങ്കാളിയായ ശ്രദ്ധ വാല്‍കറെ കൊലപ്പെടുത്തിയ കാര്യം അഫ്താബ് നുണപരിശോധനക്കിടെ സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

അതേസമയം താന്‍ ചെയ്ത ഹീനമായ കുറ്റകൃത്യത്തില്‍ പ്രതിക്ക് പശ്ചാത്താപമില്ലെന്നും പൊലീസ് പറഞ്ഞു. നുണ പരിശോധനയുടെ അടുത്ത ഘട്ടം നാളെയാണ്. പ്രാദേശിക കോടതിയാണ് ഡല്‍ഹി പൊലീസ് അഫ്ത്താബിനെ നുണപരിശോധന നടത്താന്‍ അനുമതി നല്‍കിയത്.

പ്രതി കുറ്റസമ്മതം നടത്തിയെന്നത് മതിയായ തെളിവാകില്ല. അതിനാല്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മേയിലാണ് അഫ്ത്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത്. അവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത് ഈ മാസവും. ശരീരഭാഗങ്ങള്‍ ശ്രദ്ധയുടെതാണോ എന്ന് തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധനക്ക് അയച്ചിരുന്നു. അതിന്റെ ഫലം ലഭിച്ചിട്ടില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments