മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി പുതുക്കിപ്പണിയാനുള്ള കരാര്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കി.
ധാരാവി പുനരുജ്ജീവന പദ്ധതിയുടെ കരാറിനായി അദാനി 5070 കോടി രൂപയുടെ ബിഡ് സമര്‍പ്പിച്ചിരുന്നു. അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയ ഡിഎല്‍എഫ് പദ്ധതിക്കായി 2,205 കോടി രൂപയുടെ ബിഡ് ആണ് നല്കിയത്. ഉയര്‍ന്ന ബിഡ് സമര്‍പ്പിച്ച അദാനി ഗ്രൂപ്പിനാണ് കരാര്‍ ലഭിച്ചത്.
20,000 കോടി രൂപയുടെ ധാരാവി പുനരുജ്ജീവന പദ്ധതിയാണിത്. ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ തുക നിക്ഷേപിക്കാന്‍ തയ്യാറുള്ള കമ്ബനിക്ക് കരാര്‍ നല്‍കാനാണ് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്‌മെന്റ് തീരുമാനിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ അദാനി ഗ്രൂപ്പിന് പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാകും. അടിസ്ഥാന സൗകര്യ വികസനം, പുനരധിവാസം, പുനര്‍ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. പദ്ധതി പൂര്‍ത്തിയാക്കാന്‍ ഏഴ് വര്‍ഷമെടുക്കും