ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹ്ദാരയില്‍ ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ കൗമാരക്കാരന് ഉള്‍പ്പെടെ 2 പേര് മരിച്ചു. 10 വയസ്സുകാരന് പരുക്കേറ്റിട്ടുമുണ്ട്. ആകാശ് ശര്‍മ്മ, ഇയാളുടെ അനന്തരവന് ഋഷഭ് ശര്‍മ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ പരുക്കേറ്റ കൃഷ് ശര്‍മ്മ (10) ആശുപത്രിയില്‍ ചികിത്സയിലാണ്.
ആകാശ് ശര്‍മ്മയും കുടുംബവും രാത്രി എട്ടുമണിയോടെ വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് സംഭവം. ആയുധധാരികളായ രണ്ടുപേര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
ആകാശിന്റെ ആശിര്‍വാദം വാങ്ങാനെന്ന വ്യാജേന അക്രമികളിലൊരാള്‍ കാലില്‍ തൊടുകയും ഉടന്‍ തന്നെ മറ്റേയാള്‍ വെടി വെയ്ക്കുകയുമായിരുന്നു. ആകാശിനെ വെടിവെയ്ക്കുന്നത് കണ്ട് പരിഭ്രാന്തനായി ഓടിയെ റിഷഭിനെയും അക്രമികള്‍ വെടിവെച്ചു.
സി സി ടിവി ദൃശ്യങ്ങളില്‍ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേര്‍ അഞ്ചു തവണ വെടിയുതിര്‍ക്കുന്നതായി കാണാം.