Sunday, December 22, 2024

HomeNewsIndiaമദ്യപിച്ച 20കാരന്‍ അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

മദ്യപിച്ച 20കാരന്‍ അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

spot_img
spot_img

ബംഗളൂരു: ബംഗളൂരുവിലെ കെങ്കേരി മേഖലയില്‍ മദ്യപിച്ച 20കാരന്‍ അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പിച്ചു. പിതാവിന്റെ കാറുമായി നഗരത്തിലെത്തിയ ധനുഷ് ആണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

കെങ്കേരിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സന്ധ്യ (30) എന്ന യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. യുവതി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതമായി മദ്യം കഴിച്ച ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ്അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

കെങ്കേരി ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്ത ധനുഷിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂര്‍വമായ നരഹത്യയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ട്രാഫിക് വെസ്റ്റ് ഡി.സി.പി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments