കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ സഞ്ജയ് ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തു. തന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെയാണ് സഞ്ജയ് ചക്രവര്‍ത്തി പീഡിപ്പിച്ചത്. പണ്ഡിറ്റ് അജയ് ചക്രബര്‍ത്തിയുടെ സഹോദരനാണ് സഞ്ജയ് ചക്രവര്‍ത്തി.
രണ്ടുമാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന സഞ്ജയ് ചക്രബര്‍ത്തിയെ മുബൈയിലെ ചാരു മാര്‍ക്കറ്റ് പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. നവംബര്‍ 18 വരെ സഞ്ജയ് യെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കൊല്‍ക്കത്തയിലെ യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു സഞ്ജയ് ചക്രബര്‍ത്തി പാട്ടുക്ലാസെടുത്തിരുന്നത്. ക്ലാസ് കഴിഞ്ഞ് മറ്റ് കുട്ടികള്‍ പോയിട്ടും അവിടെ തുടര്‍ന്ന സഞ്ജയ് പാട്ടു പഠിക്കാനെത്തിയ 15 കാരിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിലുള്ളത്. പെണ്‍കുട്ടി ബംഗളൂരില്‍ രക്ഷിതാക്കള്‍ക്കൊപ്പം സൈക്കോളജിസ്റ്റിന്റെ ചികിത്സയിലാണ്.
ചികിത്സിക്കുന്ന ഡോക്ടറോടാണ് പെണ്‍കുട്ടി പീഡന വിവരം ആദ്യം പറഞ്ഞത്. പിന്നീട് ഇക്കാര്യം മാതാപിതാക്കള്‍ അറിയുകയും ഇമെയില്‍ വഴി പരാതി നല്‍കുകയുമായിരുന്നു. നോര്‍ത്ത് 24 പര്‍ഗാനയിലെ ബെല്ഖാരിയ പൊലിസ് സ്റ്റേഷനിലായിരുന്നു പരാതി. പിന്നീട് പരാതി ചാരു മാര്‍ക്കറ്റ് പൊലീസിന് കൈമാറി. അവരുടെ അന്വേഷണ പരിധിയില്‍ ആയതിനാല്‍ ആയിരുന്നു ഇത്. ഇന്‍സ്റ്റിറ്റിയുട്ടിലെ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോള്‍ കുറ്റകൃത്യം നടന്നതായി പൊലീസിന് മനസിലായി. മറ്റ് കുട്ടികളോടും പൊലീസ് സംഭവത്തെ കുറിച്ച് തിരക്കിയപ്പോഴും പരാതി യാഥാര്‍ഥ്യമാണെന്ന് മനസിലായി.