Tuesday, December 3, 2024

HomeNewsIndiaപാകിസ്ഥാൻ പിടികൂടിയ 7 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ്ഗാർഡ് രണ്ട് മണിക്കൂർ പിന്തുടർന്ന് രക്ഷപ്പെടുത്തി

പാകിസ്ഥാൻ പിടികൂടിയ 7 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ്ഗാർഡ് രണ്ട് മണിക്കൂർ പിന്തുടർന്ന് രക്ഷപ്പെടുത്തി

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സമുദ്ര അതിർത്തിക്ക് സമീപം പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (പിഎംഎസ്എ) കപ്പൽ പിടികൂടിയ ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) അതിസാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ചയാണ് രക്ഷാപ്രവർത്തനം നടന്നത്. ഉച്ചയ്ക്ക് ശേഷം മത്സ്യബന്ധന നിരോധന മേഖലയ്ക്ക് (NFZ) സമീപം ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് കോസ്റ്റ് ഗാർഡിന് അപകട സിഗ്നൽ ലഭിച്ചതായി ഐസിജി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

“ഏകദേശം 3:30ന് , പട്രോളിംഗ് നടത്തുന്ന ഒരു കോസ്റ്റ് ഗാർഡ് കപ്പലിന് NFZ ന് സമീപം പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് ഒരു അപകട സിഗ്നൽ ലഭിച്ചു. മറ്റൊരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടായ കാൽഭൈരവ് പിഎംഎസ്എ കപ്പൽ തടഞ്ഞുവെന്നും അതിൽ ഉണ്ടായിരുന്ന ഏഴ് ഇന്ത്യൻ ജീവനക്കാരെ പിടികൂടിയതായും വിവരം ലഭിച്ചു’’. പിഎംഎസ്എ കപ്പൽ മത്സ്യത്തൊഴിലാളികളുമായി പോകാൻ ശ്രമിച്ചെങ്കിലും, ഐസിജി കപ്പൽ അത് തടയുകയും മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ പിഎംഎസ്എയെ സമ്മർദം ചെലുത്തുകയുമായിരുന്നുവെന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, പാകിസ്ഥാൻ കടലിലേക്ക് കൊണ്ടുപോകുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ ഐസിജി കപ്പൽ അഗ്രിം പാകിസ്ഥാൻ കപ്പലായ പിഎംഎസ്എ നസ്രത്തിനെ പിന്തുടരുന്നത് കാണിക്കുന്ന രക്ഷാദൗത്യത്തിന്റെ വീഡിയോയും കോസ്റ്റ് ഗാർഡ് പങ്കുവെച്ചിട്ടുണ്ട്.

കോസ്റ്റ്ഗാർഡ് കപ്പൽ ഏഴ് മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി വീണ്ടെടുത്തു, അവരെല്ലാം സുരക്ഷിതരായിരിക്കുന്നു. അതേസമയം, ഇന്ത്യൻ മത്സ്യബന്ധന ബോട്ടായ കാൽ ഭൈരവ് അപകടത്തിൽ മുങ്ങിയതായും റിപ്പോർട്ടുണ്ട്. നവംബർ 18 തിങ്കളാഴ്ച മത്സ്യത്തൊഴിലാളികളുമായി കപ്പൽ ഓഖ തുറമുഖത്തേക്ക് മടങ്ങി. സംഭവത്തിൽ സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോസ്റ്റ്ഗാർഡ്, സംസ്ഥാന പൊലീസ്, ഇന്റലിജൻസ് ഏജൻസികൾ, ഫിഷറീസ് അധികാരികൾ എന്നിവിടങ്ങളിൽ നിന്നുള്ള അധികാരികൾ സ്ഥിതിഗതികൾ വിലയിരുത്തിവരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments