Tuesday, March 11, 2025

HomeNewsIndiaഎ .ആർ. റഹ്‌മാനും ഭാര്യ സൈറയും വേർപിരിയുന്നു

എ .ആർ. റഹ്‌മാനും ഭാര്യ സൈറയും വേർപിരിയുന്നു

spot_img
spot_img

ചെന്നൈ: ലോക സംഗീതത്തിലെ ഇന്ത്യൻ  പ്രതിഭ എ.ആർ.റഹ്‌മാനും ഭാര്യ സൈറയും വേർപിരിയുന്നു. .ഇരുവരും തമ്മിൽ വിവാഹമോചിതരാകുന്ന കാര്യംസൈറയുടെ അഭിഭാഷക വന്ദനാ ഷാ പ്രസ്‌താവനയിൽ പറഞ്ഞു.

“വർഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവിൽ എ.ആർ.റഹ്‌മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തിൽ സൈറ എത്തിയിരിക്കുകയാണ്. ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങൾക്ക് ഒടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്.” – വന്ദനാ ഷാ പറഞ്ഞു.

1995ലാണ് എ.ആർ. റഹ്‌മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്. ഇരുവരും തമ്മിലുള്ള വൈകാരിക സംഘർഷങ്ങൾ പരിഹരിക്കാൻ സാധിക്കുന്നില്ല. പരസ്‌പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയി എന്നാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ ഔദ്യോഗിക പ്രതകരണത്തിന് എ.ആർ. റഹ്‌മാൻ മുതിർന്നിട്ടില്ല.

ഖത്തീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്നു കുട്ടികളാണ് റഹ്‌മാൻ-സൈറ ദമ്പതികൾക്കുള്ളത്. ഗുജറാത്തി കുടുംബമാണ് സൈറയുടേത്. തങ്ങളുടേത് വീട്ടുകാർ ഉറപ്പിച്ചു നടത്തിയ വിവാഹമാണെന്ന് മുൻപ് റഹ്‌മാൻ പറഞ്ഞിട്ടുണ്ട്. അമ്മയാണ് സൈറയെ കണ്ടെത്തിയത് എന്നും താൻ അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലായിരുന്നു എന്നുമാണ് ഒരു ചാറ്റ് ഷോയിൽ എ.ആർ. റഹ്‌മാൻ പറഞ്ഞത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments