Monday, March 10, 2025

HomeNewsIndiaകള്ളപ്പണം വെളുപ്പിക്കല്‍: നടി ശില്‍പ ഷെട്ടിയുടേയും ഭാര്‍ത്താവിന്റേയും വീട്ടില്‍ ഇ.ഡി. റെയ്ഡ്

കള്ളപ്പണം വെളുപ്പിക്കല്‍: നടി ശില്‍പ ഷെട്ടിയുടേയും ഭാര്‍ത്താവിന്റേയും വീട്ടില്‍ ഇ.ഡി. റെയ്ഡ്

spot_img
spot_img

മുംബൈ: നീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി.

വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ തുടങ്ങിയ റെയ്ഡ് തുടരുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടിലും ഓഫീസിലുമായി സംഘം രേഖകള്‍ പരിശോധിച്ചുവരികയാണ്. കേസില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികളുടെയും ഓഫിസുകളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. രാജ് കുന്ദ്രയുടെ വീടും ഓഫിസും ഉള്‍പ്പെടെ മുംബൈയിലെ 15 സ്ഥലങ്ങളിലും ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിലും കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഇതുവരെ റെയ്ഡ് നടത്തിയിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് പുണെ ജില്ലയിലെ പാവ്ന അണക്കെട്ടിന് സമീപമുള്ള വസതിയും ഫാം ഹൗസും ഒഴിയാന്‍ 2024 സെപ്റ്റംബറില്‍ ദമ്പതികള്‍ക്ക് കോടതിയില്‍നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. അതിനിടെ, രാജ് കുന്ദ്രക്കും ഭാര്യ ശില്‍പ ഷെട്ടിക്കും നീലച്ചിത്ര നിര്‍മാണത്തില്‍ ഒരു ബന്ധവും ഇല്ലെന്ന് അവരുടെ അഭിഭാഷകന്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments