Tuesday, December 24, 2024

HomeNewsIndiaബിപിന്‍ റാവത്തിന്റെ വിലാപയാത്രയ്ക്കിടെ വാഹനവ്യൂഹം രണ്ടുതവണ അപകടത്തില്‍പ്പെട്ടു

ബിപിന്‍ റാവത്തിന്റെ വിലാപയാത്രയ്ക്കിടെ വാഹനവ്യൂഹം രണ്ടുതവണ അപകടത്തില്‍പ്പെട്ടു

spot_img
spot_img

കൂനൂര്‍: നെറ്റ്വര്‍ക്ക് കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവരുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം രണ്ടുതവണ അപകടത്തില്‍പ്പെട്ടു. കരസേനയുടേയും തമിഴ്നാട് പൊലീസിന്റേയും അകമ്പടിയോടെ കൂനൂരില്‍ നിന്നും സുലൂരുവിലേക്ക് യാത്രക്കിടെയാണ് അപകടങ്ങളുണ്ടായത്.

വാഹനവ്യൂഹത്തിലെ ഒരു ആംബുലന്‍സും പൊലീസുകാര്‍ സഞ്ചരിച്ച വാനുമാണ് അപകടത്തില്‍പ്പെട്ടത്.ആദ്യത്തെ അപകടത്തില്‍ പൊലീസിന്റെ അകമ്പടി വാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍ പെട്ടത്. ഊട്ടി ചുരമിറങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പത്തോളം പൊലീസുകാര്‍ക്ക് പരിക്കേറ്റതായി തമിഴ്‌നാട് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഒരു മതിലില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.

തുടര്‍ന്ന് വിലാപയാത്ര മുന്നോട്ടുപോയെങ്കിലും മേട്ടുപാളയത്തുവെച്ച് ഒരു മൃതദേഹമടങ്ങിയ ആംബുലന്‍സ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇതേ തുടര്‍ന്ന് മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റിയാണ് വാഹനവ്യൂഹം യാത്ര തുടര്‍ന്നത്. സുലൂരുവിലെ വ്യോമസേനാ താവളത്തില്‍ എത്തിച്ച മൃതദേഹങ്ങളില്‍ സേനാ ഉദ്യോഗസ്ഥര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

താവളത്തിന് പുറത്ത് തടിച്ചുകൂടിയ ജനം സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ടോടെ സുലൂരിലെ വ്യോമ താവളത്തിലെത്തുന്ന ഭൗതിക ശരീരങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് അയക്കും. ഡല്‍ഹിയിലെ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടുകൂടി ശരീരം വീട്ടിലെത്തിക്കും. ഡല്‍ഹി കന്റോണ്‍മെന്റ് ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലാണ് സംസ്‌കാരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments