Tuesday, October 22, 2024

HomeNewsIndiaഹെലികോപ്ടര്‍ അപകടം: ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ ബെംഗളൂരുവിലേക്ക് മാറ്റി

ഹെലികോപ്ടര്‍ അപകടം: ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ ബെംഗളൂരുവിലേക്ക് മാറ്റി

spot_img
spot_img

ന്യൂഡല്‍ഹി: സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ ബെംഗളൂരുവിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിന് പിന്നാലെയാണ് വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയില്‍നിന്ന് ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. അപകടത്തില്‍ വരുണിന് ഗുരുതരമായ പൊള്ളലേറ്റിരുന്നു.

വെല്ലിങ്ടണ്ണിലെ ആശുപത്രിയില്‍നിന്ന് സൂലൂരിലെ വ്യോമതാവളത്തിലെത്തിക്കുകയും പിന്നീട് ബെംഗളൂവിലേക്ക് വിമാനമാര്‍ഗം എത്തിക്കുകയുമായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഉള്ളതെന്നും ജീവന്‍രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച രാവിലെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

വരുണ്‍ സിങ്ങിന്റെ പിതാവ് റിട്ട. കേണല്‍ കെ.പി. സിങ് വെല്ലിങ്ടണ്ണിലെത്തിയിരുന്നു. വരുണിനെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. വരുണിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ചോദ്യത്തിന്- അതേക്കുറിച്ച് തനിക്ക് ഒന്നും പറയാനാകില്ലെന്നും തനിക്ക് ഉറപ്പില്ലെന്നുമായിരുന്നു കെ.പി. സിങ്ങിന്റെ പ്രതികരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments