Sunday, September 8, 2024

HomeNewsIndiaഎയിംസ് സെര്‍വര്‍ ഹാക്കിങിന് പിന്നില്‍ ചൈനയെന്ന് സൂചന

എയിംസ് സെര്‍വര്‍ ഹാക്കിങിന് പിന്നില്‍ ചൈനയെന്ന് സൂചന

spot_img
spot_img

ന്യൂഡല്‍ഹി: എയിംസ് സെര്‍വര്‍ ഹാക്ക് ചെയ്തത് വിദേശത്ത് നിന്നെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. അഞ്ച് സെര്‍വറുകളിലെ വിവരങ്ങള്‍ പൂര്‍ണമായും ചോര്‍ന്നതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമാണ് അന്വേഷണം നടത്തിയത്.

ഹാക്കിങ്ങിന്റെ ഉറവിടം ചൈനയെന്നാണ് സൂചന. ഫാര്‍മ സൈറ്റുകളില്‍ നുഴഞ്ഞു കയറി ഡാറ്റ സ്വന്തമാക്കുകയും പിന്നീട് വില പേശുകയും ചെയ്യുന്ന ചൈനീസ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് ഐബിയുടെ അന്വേഷണം.എമ്ബറര്‍ ഡ്രാഗണ്‍ ഫ്‌ളൈ ,ബ്രോണ്‍സ് സ്റ്റാര്‍ ലൈറ്റ് എന്നീ രണ്ട് ഗ്രൂപ്പുകളെപ്പറ്റിയാണ് അന്വേഷിക്കുന്നത്.

നവംബര്‍ 23 ഉച്ചയ്ക്ക് 2.43 നാണു ഹാക്കിങ് നടന്നത്. മുന്‍ പ്രധാനമന്ത്രി ഡോ .മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പലഘട്ടങ്ങളിലും എയിംസില്‍ ചികിത്സ നേടിയതിനാല്‍ ഇവരുള്‍പ്പെടെ പ്രധാന വ്യക്തികളുടെ ആരോഗ്യ വിവരങ്ങള്‍ സെര്‍വറിലുണ്ട്. രോഗികളെ കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍, സ്റ്റാഫുകള്‍ , വാക്സിനേഷന്‍ ചെയ്തവര്‍ , ആബുലന്‍സ് സര്‍വീസ്, എന്നിങ്ങനെ വിപുലമായ ഡാറ്റയാണ് സര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. സര്‍വറുകളുടെ പരിപാലനത്തിനായി സ്വകാര്യ കമ്ബനികളെ ആശ്രയിക്കുന്നത് ഒഴിവാക്കി പൂര്‍ണമായും സര്‍ക്കാര്‍ ഏജന്‍സികളെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിയിരിക്കുകയാണ്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments