ന്യൂഡല്‍ഹി: മുടി മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്ക് പിന്നാലെ 30 കാരന്‍ മരിച്ചു. ക്ലിനിക്കില്‍ തെറ്റായ രീതിയില്‍ ചികിത്സ നടത്തിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയിലാണ് സംഭവം. അത്താര്‍ റഷീദാണ് മരിച്ചത്. മുടി മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്ക് പിന്നാലെ വിവിധ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് റഷീദിന്റെ കുടുംബക്കാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. കേസില്‍ ചികിത്സ നടത്തിയ രണ്ടുപേര്‍ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ചികിത്സയ്ക്ക് ശേഷം കടുത്ത വേദനയാണ് മകന്‍ അനുഭവിച്ചതെന്ന് അമ്മ ആസിയ ബീഗം പറയുന്നു.
റഷീദിന്റെ ശരീരത്തില്‍ ഉടനീളം തടിപ്പ് കണ്ടതിനെ തുടര്‍ന്നാണ് ക്ലിനിക്കിലെ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയതെന്നും ആസിയ ബീഗം വ്യക്തമാക്കി