Saturday, February 22, 2025

HomeNewsIndiaപുതിയ പാമ്ബന്‍ പാലം മാര്‍ച്ചില്‍ സജ്ജമാകും; 84% പണി പൂര്‍ത്തിയായെന്ന് റെയില്‍വേ

പുതിയ പാമ്ബന്‍ പാലം മാര്‍ച്ചില്‍ സജ്ജമാകും; 84% പണി പൂര്‍ത്തിയായെന്ന് റെയില്‍വേ

spot_img
spot_img

പുതിയ പാമ്ബന്‍ പാലത്തിന്റെ നിര്‍മാണം 84 ശതമാനം പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ട്. 2023 മാര്‍ച്ചില്‍ പാലം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

പുതിയ പാമ്ബന്‍ പാലം പുണ്യസ്ഥലമായ രാമേശ്വരം ദ്വീപിനെ തമിഴ്‌നാടിന്റെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കും. എഞ്ചിനീയറിംഗ് കലയിലെ വിസ്മയമായാണഅ പാലത്തെ കണക്കാക്കുന്നത്.

2.05 കിലോ മീറ്റര്‍ നീളമുള്ള പാമ്ബന്‍ പാലത്തിന്റെ നിര്‍മാണം 84 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. 535 കോടി രൂപ ചിലവില്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് നിര്‍മാണം നടത്തുന്നതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പാലമായിരിക്കും പുതിയ പാമ്ബന്‍ പാലം. കപ്പലുകള്‍ക്ക് വഴി നല്‍കാന്‍ പാലത്തിന്റെ ഒരു ഭാഗം ലംബമായി ഉയരുന്നതിനാലാണ് വെര്‍ട്ടിക്കല്‍ ലിഫ്റ്റ് ബ്രിഡ്ജ് എന്ന് വിശേഷിപ്പിക്കാന്‍ കാരണം. നിലവിലുള്ള പഴയ പാമ്ബന്‍ പാലം 105 വര്‍ഷം പഴക്കമുള്ളതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments