Friday, February 7, 2025

HomeNewsIndiaപരസ്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ഗവർണറെ തിരികെ വിളിക്കണം; ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്

പരസ്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ഗവർണറെ തിരികെ വിളിക്കണം; ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്

spot_img
spot_img

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. ഗവര്‍ണറെ കേന്ദ്രം തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് എഎം ആരീഫ് എംപി ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

ഗവര്‍ണര്‍ കേരളത്തില്‍ ഭരണപ്രതിസന്ധിയുണ്ടാക്കുന്നു. ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരുളളപ്പോള്‍ ഗവര്‍ണര്‍ പരമാധികാരിയെ പോലെ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും, കേരള സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും അടിയന്തര നോട്ടീസില്‍ പറയുന്നു.

തമിഴ്നാട്ടിലെ എംപിമാര്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്ത് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് കേരള ഗവര്‍ണര്‍ക്കെതിരെ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് സിപിഎം എംപി നോട്ടീസ് നല്‍കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments