ഭോപ്പാല്‍: മധ്യപ്രദേശില്‍ മോശം മേക്കപ്പിന്റെ പേരില്‍ ബ്യൂട്ടിഷ്യനെതിരെ പൊലീസില്‍ പരാതി നല്‍കി വധുവിന്റെ വീട്ടുകാര്‍.മോശമായി മേക്കപ്പ് ചെയ്തത് കൂടാതെ കൂടുതല്‍ പണം ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ച് ബ്യൂട്ടിഷ്യന്‍ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതായും വധുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.
മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം .ബ്യൂട്ടീഷ്യന്‍ മോണിക്ക പഥക്കിനെതിരെയാണ് വധുവിന്റെ വീട്ടുകാര്‍ പരാതി നല്‍കിയത്. മേക്കപ്പിനായാണ് മോണിക്ക പഥക്കിനെ വധുവിന്റെ വീട്ടുകാര്‍ സമീപിച്ചത്. താന്‍ സ്ഥലത്തില്ലെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മേക്കപ്പ് ഏറ്റെടുത്ത് ചെയ്യുമെന്നും മോണിക്ക പഥക്ക് മറുപടി നല്‍കി.
ഇതനുസരിച്ച് ബ്യൂട്ടിപാര്‍ലറില്‍ പോയപ്പോള്‍ മോശമായ രീതിയിലാണ് വധു രാധിക സെനിനെ ഒരുക്കിയതെന്ന് പരാതിയില്‍ പറയുന്നു. ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാര്‍ ജാതി അധിക്ഷേപം നടത്തിയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.കാഴ്ചയില്‍ ആര്‍ക്കും ഇഷ്ടപ്പെടാത്തവിധമായിരുന്നു മേക്കപ്പ്. ഇക്കാര്യം മോണിക്കയെ വിളിച്ച് അറിയിച്ചപ്പോള്‍ മോശമായാണ് പെരുമാറിയത്. ബ്യൂട്ടിഷ്യനെതിരായ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു