Sunday, September 8, 2024

HomeNewsIndiaഇത് പ്രവർത്തകർ കാത്തിരുന്ന നിമിഷം, ഹിമാചലിലെ ജനങ്ങള്‍ക്ക് നന്ദി: പ്രിയങ്ക

ഇത് പ്രവർത്തകർ കാത്തിരുന്ന നിമിഷം, ഹിമാചലിലെ ജനങ്ങള്‍ക്ക് നന്ദി: പ്രിയങ്ക

spot_img
spot_img

ന്യൂഡല്‍ഹി: ഹിമചല്‍ പ്രദേശിലെ വിജയത്തില്‍ കോണ്‍ഗ്രസ് നേതാക്കളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും നന്ദി അറിയിച്ച്‌ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

എല്ലാവരുടെയും പ്രവര്‍ത്തനം ഫലം കണ്ടുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഹിമാചലില്‍ ബിജെപിയെ അടിച്ചമര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസിന്റെ വിജയം.

“ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇത് ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും അവരെ പുരോഗതിയിലേക്ക് നയിക്കുന്നതിനും വേണ്ടിയുള്ള വിജയമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആശംസകള്‍. നിങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടു”- പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഹിമാചലിലെ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നില്‍ പ്രിയങ്ക ഗാന്ധിയാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഹിമാചലില്‍ പ്രിയങ്ക മുന്നില്‍ തന്നെ ഉണ്ടായിരുന്നു, ഹിമാചലിലെ നിരവധി റാലികള്‍ക്ക് നേതൃത്വം നല്‍കിയായിരുന്നു പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഹിമാചലില്‍ പ്രിയങ്കാ ഗാന്ധി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തെരെഞ്ഞെടുത്തു കഴിഞ്ഞാല്‍ ഒരു ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നായിരുന്നു പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുന്നോട്ട് വെച്ചത്. അദ്യ മന്ത്രിസഭാ യോഗത്തില്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. ഒപ്പം തന്നെ വനിതകള്‍ക്ക് 1500 രൂപ മാസംതോറും സഹായം നല്‍കുമെന്നും സംസ്ഥാനത്ത് നിയന്ത്രിതമായി സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നുമെല്ലാം വാഗ്ധാനങ്ങളുണ്ടായി. വിദ്യാഭ്യാസ മേഖലയിലും കര്‍ഷകരുടെ കാര്യത്തിലും പ്രിയങ്ക ഉറപ്പ് നല്‍കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments