Sunday, September 8, 2024

HomeNewsIndiaയൂട്യൂബ് പരസ്യം കണ്ട് ശ്രദ്ധ തെറ്റി പരീക്ഷ തോറ്റതിന് നഷ്ടപരിഹാരം : ഹര്‍ജിക്കാരന് പിഴ ചുമത്തി

യൂട്യൂബ് പരസ്യം കണ്ട് ശ്രദ്ധ തെറ്റി പരീക്ഷ തോറ്റതിന് നഷ്ടപരിഹാരം : ഹര്‍ജിക്കാരന് പിഴ ചുമത്തി

spot_img
spot_img

യൂട്യൂബില്‍ നിന്നും 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ എത്തിയ ഹര്‍ജിക്കാരന് 25,000 രൂപ പിഴ ചുമത്തി ഹര്‍ജി തള്ളി. വെള്ളിയാഴ്ചയാണ് സംഭവം.

പരസ്യങ്ങള്‍ കാരണം തന്റെ ശ്രദ്ധ വ്യതിചലിച്ചെന്നും മത്സര പരീക്ഷയില്‍ പരാജയപ്പെട്ടുവെന്നും അവകാശപ്പെട്ട് മധ്യപ്രദേശ് സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയാണ് ദുരന്തം എന്ന് വിശേഷിപ്പിച്ച് സുപ്രീംകോടതി തള്ളിയത്.

ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, എഎസ് ഒക എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
‘ഇന്റര്‍നെറ്റില്‍ പരസ്യങ്ങള്‍ കണ്ടതിനാല്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം, അത് കാരണം നിങ്ങളുടെ ശ്രദ്ധ വ്യതിചലിച്ചു എന്നാണോ നിങ്ങള്‍ പറയുന്നത്?’ നേരിട്ട് ഹാജരായ ഹര്‍ജിക്കാരനോട് സുപ്രീംകോടതി ചോദിച്ചു.

‘ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം സമര്‍പ്പിച്ച ഏറ്റവും ദുരന്തം ഹര്‍ജികളില്‍ ഒന്നാണിത്’ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. ‘ഇത്തരം ഹര്‍ജികള്‍ ജുഡീഷ്യല്‍ സമയം പാഴാക്കലാണ്’ – കോടതി പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ നഗ്നത നിരോധിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. താന്‍ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയാണെന്നും ലൈംഗിക ഉള്ളടക്കം അടങ്ങിയ പരസ്യങ്ങള്‍ കണ്ട് യൂട്യൂബ് സബ്‌സ്‌ക്രൈബ് ചെയ്‌തെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടതായി ബെഞ്ച് നിരീക്ഷിച്ചു.

‘നിങ്ങള്‍ക്ക് ഒരു പരസ്യം ഇഷ്ടപ്പെട്ടില്ലെങ്കില്‍, അത് കാണരുത് എന്തുകൊണ്ട്പരസ്യങ്ങള്‍ കാണാന്‍ തിരഞ്ഞെടുത്തു എന്നത് പ്രത്യേകാവകാശമാണ്’- എന്നും കോടതി പറഞ്ഞു.

ഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് ഹരജിക്കാരന് ഒരു ലക്ഷം രൂപ ചുമത്തി. പിന്നീട് ഹിന്ദിയില്‍ വാദിച്ച ഹരജിക്കാരന്‍, തന്നോട് ക്ഷമിക്കണമെന്നും ചുമത്തിയ ചെലവ് നീക്കണമെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. താന്‍ തൊഴില്‍രഹിതനാണെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.

പബ്ലിസിറ്റിക്ക് വേണ്ടി മാത്രം കോടതിയില്‍ വന്ന് ഇത്തരം ഹര്‍ജികള്‍ നല്‍കാനാകില്ലെന്നും ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് പിഴ ഒരു ലക്ഷം രൂപയില്‍ നിന്ന് കുറച്ച്‌ 25,000 രൂപയാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments