Wednesday, April 2, 2025

HomeNewsIndiaഎകസിവില്‍ കോഡ്: ലീഗിന്റേത് വസ്തുതാ വിരുദ്ധ ആരോപണങ്ങളെന്ന് ജെബി മേത്തര്‍ എം.പി

എകസിവില്‍ കോഡ്: ലീഗിന്റേത് വസ്തുതാ വിരുദ്ധ ആരോപണങ്ങളെന്ന് ജെബി മേത്തര്‍ എം.പി

spot_img
spot_img

എകസിവില്‍ കോഡിലെ സ്വകാര്യ ബില്ലവതരണത്തില്‍ കോണ്‍ഗ്രസ്സിനെതിരായ ലീഗിന്റെ വിമര്‍ശനങ്ങള്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കോണ്‍ഗ്രസിന്റെ വിശദീകരണം.

എകസിവില്‍ കോഡിലെ സ്വകാര്യ ബില്ലവതരണ സമയത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യ സഭയില്‍ ഉണ്ടായിരുന്നില്ലെന്ന പ്രചരണം തെറ്റാണെന്ന് ജെബി മേത്തര്‍ എം.പി 24 നോട് പറഞ്ഞു.
ബില്ലിനെതിരെ താനും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും സഭയില്‍ സംസാരിച്ചത് പിന്നെ എങ്ങനെയെന്ന് ജെ.ബി മേത്തല്‍ എം.പി ചോദിച്ചു. അബ്ദുള്‍ വഹാബ് എം.പി നടത്തിയ വിമര്‍ശനങ്ങളുടെ അടിസ്ഥാനം എന്തെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ത്തില്ല എന്ന വിമര്‍ശനമാണ് ലീഗ് എംപി അബ്ദുള്‍ വഹാബ് ഇന്നലെ ഉന്നയിച്ചത്. ബില്ലിനെ എതിര്‍ക്കാന്‍ ഒരു കോണ്‍ഗ്രസ് അംഗം പോലും ഇല്ലാത്തത് വിഷമിപ്പിക്കുന്നുവെന്ന് ലീഗ് എംപി അബ്ദുല്‍ വഹാബ് പറഞ്ഞു. ലീഗ്, സിപിഐഎം അംഗങ്ങളാണ് ഏക സിവില്‍ കോഡ് ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയത്.

ഏകീകൃത സിവില്‍ കോഡ് സ്വകാര്യ ബില്ലായി സഭയിലെത്തിയപ്പോള്‍ എതിര്‍ക്കാന്‍ ഒരു കോണ്‍ഗ്രസ് എംപിയെപ്പോലും കണ്ടില്ലെന്ന കടുത്ത വിമര്‍ശനമാണ്‌എ പി അബ്ദുള്‍ വഹാബ് എംപി ഉന്നയിച്ചത്.

ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ബിജെപി അംഗമായ കിരോഡിലാല്‍ മീന അനുമതി തേടിയപ്പോഴാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ രാജ്യസഭാംഗങ്ങളായി ഉണ്ടെന്നിരിക്കെ ബില്ല് അവതരിപ്പിക്കുന്ന സമയത്ത് ആരും സഭയിലില്ലാതിരുന്നതാണ് ലീഗ് എംപിയെ ചൊടിപ്പിച്ചത്.

ബില്ലിനെ എതിര്‍ത്ത് അബ്ദുള്‍ വഹാബ് എംപി സംസാരിച്ചിരുന്നു. ബില്ല് അവതരണത്തെ എതിര്‍ക്കുന്നതിനിടെയാണ് ഒരു കോണ്‍ഗ്രസ് എംപി പോലും സഭയിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതും ശക്തമായി വിമര്‍ശിച്ചതും. ഇത് ദൗര്‍ഭാഗ്യകരമാണെന്നും വല്ലാതെ വിഷമിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുള്‍ വഹാബ് എംപി സംസാരിക്കുന്നതിനിടെ കേരളത്തില്‍ കോണ്‍ഗ്രസും ലീഗും ഒരുമിച്ചാണെന്ന കാര്യം ജോണ്‍ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി. ഞങ്ങള്‍ മാര്‍ക്‌സിസ്റ്റുകള്‍ക്കും എതിരാണെന്നായിരുന്നു അബ്ദുള്‍ വഹാബിന്റെ ഇതിനുള്ള മറുപടി. ഇതിന് ശേഷമാണ് കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ബില്ലിനെ എതിര്‍ത്ത് സംസാരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments