Sunday, September 8, 2024

HomeNewsIndiaഏകീകൃത വിവാഹപ്രായം; സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം തേടി

ഏകീകൃത വിവാഹപ്രായം; സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം തേടി

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ വിഭാഗങ്ങളിലെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം 18 വയസ്സായി ഏകീകരിക്കണമെന്ന ഹരജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായംതേടി.

ദേശീയ വനിത കമീഷന്‍ നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റ്റിസ് എസ്.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. നിലവില്‍ പെണ്‍കുട്ടികള്‍ക്ക് 18ഉം ആണ്‍കുട്ടികള്‍ക്ക് 21ഉം ആണ് കുറഞ്ഞ വിവാഹപ്രായം. നിയമപരമായി പ്രായപൂര്‍ത്തിയാകാത്ത മുസ്‍ലിം പെണ്‍കുട്ടികളുടെ വിവാഹം നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാക്കണമെന്ന അപേക്ഷയില്‍ ഡിവിഷന്‍ ബെഞ്ച് നിയമ കമീഷന്റെ പ്രതികരണവും തേടിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത മുസ്‍ലിം പെണ്‍കുട്ടിയുടെ വിവാഹം മുസ്‍ലിം വ്യക്തിനിയമ പ്രകാരം അംഗീകരിച്ച ഡല്‍ഹി ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വനിത കമീഷന്‍ ഹരജിയുമായെത്തിയത്. പ്രായപൂര്‍ത്തിയാകും മുമ്ബ് വിവാഹിതരാകുന്ന മുസ്‍ലിം പെണ്‍കുട്ടികള്‍ക്കും ശിക്ഷാനിയമത്തിന് മുന്നില്‍ തുല്യത വേണമെന്നാണ് ഹരജിയിലെ ആവശ്യം.

‘ഹിന്ദു, ക്രിസ്ത്യന്‍, പാഴ്സി, സ്പെഷല്‍ വിവാഹ നിയമങ്ങളിലെല്ലാം വിവാഹപ്രായത്തില്‍ കൃത്യതയുണ്ട്. മുസ്‍ലിം വ്യക്തിനിയമത്തില്‍ കൃത്യതയില്ല. മുസ്‍ലിം വ്യക്തിനിയമം ക്രോഡീകരിക്കാത്തതും ഏകീകരിക്കപ്പെടാത്തതുമാണ്. ഋതുമതിയാകുകയോ 15 വയസ്സ് തികയുകയോ ചെയ്താല്‍ വിവാഹിതരാകാം എന്നത് ഏകപക്ഷീയവും വിവേചനപരവും യുക്തിരഹിതവുമാണ്. കുട്ടികളുടെ സംരക്ഷണത്തിനുള്ള 2012ലെ പോക്സോ നിയമത്തിനും എതിരാണ്’ വനിത കമീഷന്‍ വാദിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments