ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് ഇന്ത്യന്‍ സേന ശക്തമായ തിരിച്ചടി നല്‍കിയെന്ന് പ്രതിരോധമന്ത്രി ലോക്സഭയില്‍. അതിര്‍ത്തിയില്‍ തല്‍സ്ഥിതി മാറ്റാനായിരുന്നു ചൈനയുടെ ശ്രമം. ഇരു സൈന്യങ്ങളും മുഖാമുഖം വന്നു. ഇന്ത്യന്‍ പക്ഷത്ത് മരണമോ ഗുരുതരമായ പരുക്കുകളോ ഇല്ല. ചൈനീസ് സൈന്യത്തെ ഇന്ത്യ തുരത്തിയെന്നും പ്രതിരോധമന്ത്രി സഭയെ അറിയിച്ചു.
ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യ സമയോചിതമായി പ്രതിരോധിച്ചു. ഒരിഞ്ച് ഭൂമി പോലും അടിയറ വച്ചിട്ടില്ല. ഇന്ത്യയുടെ അഖണ്ഡതയില്‍ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്നും സൈന്യത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
‘ഈ ഏറ്റുമുട്ടലില്‍ ഇരുവശത്തുമുള്ള ഏതാനും സൈനികര്‍ക്ക് പരിക്കേറ്റു. നമ്മുടെ സൈനികര്‍ ആരും മരിക്കുകയോ ഗുരുതരമായ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് ഈ സഭയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ സൈനിക മേധാവികളുടെ സമയോചിതമായ ഇടപെടല്‍ മൂലം ചൈനീസ് സൈനികര്‍ സ്വന്തം സ്ഥലത്തേക്ക് പിന്‍വാങ്ങി’- രാജ്നാഥ് സിങ് പറഞ്ഞു.
പ്രതിരോധ മന്ത്രി തവാങ് സംഭവത്തെക്കുറിച്ചുള്ള പ്രസ്താവന അവസാനിപ്പിച്ചതിന് ശേഷം ഇക്കാര്യത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. അതിനിടെ ഇന്ന് ലോക്‌സഭയില്‍ പ്രതിപക്ഷം ചോദ്യോത്തര വേള നടത്താന്‍ പ്രതിപക്ഷം അനുവദിക്കാത്തതിനെ ആഭ്യന്തരമന്ത്രി അമിത് ഷാ അപലപിച്ചു.
പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി ഇത് സംബന്ധിച്ച് പ്രസ്താവന നടത്തുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പറഞ്ഞു.
എന്നാല്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വ്യക്തതയ്‌ക്കോ ചര്‍ച്ചയ്‌ക്കോ പ്രതിരോധ മന്ത്രി തയ്യാറല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു