ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തിരിച്ചിറക്കി.
ഉത്തരേന്ത്യയിലെ മൂടല്‍മഞ്ഞ് കാരണമാണ് വിമാനങ്ങള്‍ തിരിച്ചിറക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ചണ്ഡീഗഡ്, വാരണാസി, ലഖ്നൗ എന്നിവിടങ്ങളിലെ മോശം കാലാവസ്ഥ കാരണം 3 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും തിരിച്ചിറക്കുകയും ചെയ്തു. എന്നാല്‍, ഡല്‍ഹി വിമാനത്താവളത്തിലെ അന്തരീക്ഷം സാധാരണ നിലയിലാണെന്നും കാഴ്ചയില്‍ ഒരു പ്രശ്നവുമില്ലെന്നും ഇവിടെ വിമാന സര്‍വീസുകള്‍ക്കു തടസമില്ലെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഉത്തരേന്ത്യയില്‍ അതിശൈത്യം ആരംഭിച്ചതോടെ എല്ലായിടത്തും കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.