Sunday, September 8, 2024

HomeNewsIndiaരാജ്യ തലസ്ഥാനത്തിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഷെല്ലി ഒബ്രോയിയെ പ്രഖ്യാപിച്ച്‌ ആം ആദ്മി

രാജ്യ തലസ്ഥാനത്തിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഷെല്ലി ഒബ്രോയിയെ പ്രഖ്യാപിച്ച്‌ ആം ആദ്മി

spot_img
spot_img

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറായ ഷെല്ലി ഒബ്രോയ് ആണ് എഎപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച ഷെല്ലി ബിജെപി ശക്തികേന്ദ്രത്തില്‍ നിന്നാണ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്.

എഎപി എംഎല്‍എ ഷോയിബ് ഇഖ്ബാലിന്റെ മകന്‍ ആലെ മുഹമ്മദ് ഇഖ്ബാലിനെ ഡെപ്യൂട്ടി മേയറായും നാമനിര്‍ദേശം ചെയ്തു.

ജനുവരി ആറിനാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്. 39കാരിയായ ഷെല്ലി ഒബ്‌റോയ് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു.

തിരഞ്ഞെടുപ്പില്‍ വിജയിച്ച കൗണ്‍സിലര്‍മാരാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കുക. തിരഞ്ഞെടുപ്പില്‍ നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടാകില്ല. 

ഒരു വനിതാ മേയറെ വേണമെന്ന് എഎപി തീരുമാനിച്ചതോടെ ഷെല്ലി ഒബ്രോയ്ക്ക് അവസരം ലഭിച്ചു. “ഡല്‍ഹിയെ വൃത്തിയുള്ളതും തിളക്കമുള്ളതും ആക്കുക എന്നതാണ് എന്‍റെ മുന്‍ഗണന. ഞങ്ങള്‍ ഡല്‍ഹിയെ ഒരു സ്മാര്‍ട്ട് സിറ്റിയാക്കും.” ഷെല്ലി മാധ്യമങ്ങളോട് പറഞ്ഞു. ആലെ മുഹമ്മദ് ഇക്ബാലാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി. ആറ് തവണ എംഎല്‍എയായ എഎപി നേതാവ് ഷൊയ്ബ് ഇഖ്ബാലിന്‍റെ മകനാണ് ഇഖ്ബാല്‍. തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചു- 17,000 ലധികം.

ഡിസംബര്‍ എട്ടിന് നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് എഎപി അധികാരത്തിലെത്തിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments