ബംഗളൂരു: ദാവനഗരെയില്‍ പട്ടാപ്പകല്‍ റോഡില്‍ യുവതിയെ കുത്തിക്കൊന്നു. വിനോഭ നഗര്‍ സ്വദേശിനിയും ഓഡിറ്ററുമായ ചാന്ദ് സുല്‍ത്താനയാണ് (26) കൊല്ലപ്പെട്ടത്.
പകല്‍ 11.30 ന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്കൂട്ടറില്‍ യുവതി വരുന്നതും ഒരു യുവാവ് തടഞ്ഞു നിര്‍ത്തി സംസാരിക്കുന്നതിനിടെ കത്തിയെടുത്ത് കുത്തുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്. കൃത്യം നടത്തിയ ശേഷം യുവാവ് ബൈക്കില്‍ രക്ഷപ്പെട്ടു.
എട്ടു മാസം മുമ്ബാണ് ഹരിഹര്‍ സ്വദേശിയായ യുവാവുമായി സുല്‍ത്താനയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചത്. എന്നാല്‍, ഈ വിവാഹത്തിന് താല്‍പര്യമില്ലെന്ന് സുല്‍ത്താന അറിയിച്ചിരുന്നു. കൊലപാതകത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരുകയാണ്.