ന്യൂഡല്‍ഹി: ചൈന അടക്കം അഞ്ച് രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് അടുത്തയാഴ്‌ച മുതല്‍ കോവിഡ് നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍.
സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും. ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉയര്‍ന്നേക്കാന്‍ സാധ്യതയുള്ളതിനാല്‍ വരുന്ന 40 ദിവസങ്ങള്‍ നിര്‍ണായകമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍.
ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാല്‍ തന്നെ മരണവും ആശുപത്രിക്കേസുകളും കുറവായിരിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. മുമ്ബ് പശ്‌ചിമേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡിന്റെ പുതുതരംഗം ഉണ്ടായി മുപ്പത്, മുപ്പത്തിയഞ്ച് ദിവസം പിന്നിട്ടപ്പോഴായിരുന്നു ഇന്ത്യയില്‍ അങ്ങനെയൊന്നുണ്ടായത്. അതാണ് നിലവിലുള്ള പ്രവണതയെന്നും വിലയിരുത്തപ്പെടുന്നു.
ചൈനയ്‌ക്കു പുറമേ ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്‌കോങ്, തായ്‌ലന്‍ഡ്, സിംഗപ്പുര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രാജ്യാന്തര യാത്രികര്‍ക്കാണ് അടുത്തയാഴ്‌ച മുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കുക. 71 മണിക്കൂര്‍ മുമ്ബ് പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. യാത്രികര്‍ എയര്‍ സുവിധ ഫോറം പൂരിപ്പിച്ചു നല്‍കുകയും വേണം. നിലവില്‍ രാജ്യാന്തര വിമാനങ്ങളില്‍ എത്തുന്നവരില്‍ രണ്ടു ശതമാനം പേരെ മാത്രമാണ് പരിശോധിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ആറായിരം പേരെ പരിശോധിച്ചതില്‍ 39 രാജ്യാന്തര യാത്രക്കാര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്