Friday, May 30, 2025

HomeNewsIndiaവായുമലിനീകരണം രൂക്ഷം: ഡല്‍ഹിയിലേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

വായുമലിനീകരണം രൂക്ഷം: ഡല്‍ഹിയിലേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

spot_img
spot_img

ഡല്‍ഹി: വായുമലിനീകരണം രൂക്ഷമായതിനാല്‍ ഡല്‍ഹിയിലേക്കുള്ള രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ട് വിസ്താര എയര്‍ലൈന്‍സ്. അഹമ്മദാബാദ്- ഡല്‍ഹി യുകെ906 വിമാനം, യുകെ954 മുംബൈ- ഡല്‍ഹി വിമാനം എന്നിവയാണ് വഴിതിരിച്ചു വിട്ടിരിക്കുന്നത്. അഹമ്മദാബാദ്- ഡല്‍ഹി വിമാനം തിരികെ അഹമ്മദാബാദിലേക്കും, മുംബൈ- ഡല്‍ഹി വിമാനം ജയ്പൂരിലേക്കുമാണ് വഴിതിരിച്ചു വിട്ടത്.

കനത്ത പുകയും മൂടല്‍മഞ്ഞും നിമിത്തം കാഴ്ച മങ്ങിയതിനാലാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതെന്ന് അധികൃതര്‍ അറിയിച്ചു. വളരെ മോശമായ അവസ്ഥയില്‍ നിന്നും ഗുരുതരമായ അവസ്ഥയിലേക്ക് ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം താഴ്ന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments