Monday, February 24, 2025

HomeNewsIndiaബീഫ് നിരോധിച്ച് അസം സര്‍ക്കാര്‍:ഹോട്ടലുകളിലും പൊതു ചടങ്ങിലും വിളമ്പരുത്

ബീഫ് നിരോധിച്ച് അസം സര്‍ക്കാര്‍:ഹോട്ടലുകളിലും പൊതു ചടങ്ങിലും വിളമ്പരുത്

spot_img
spot_img

ദിസ്പുര്‍: അസമില്‍ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍ ബീഫ് വിളമ്പുന്നത് നിരോധിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി നിയമം ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ അസം കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു. അല്ലെങ്കില്‍ പാകിസ്ഥാനില്‍ പോയി സ്ഥിരതാമസമാക്കണമെന്നും അദ്ദേഹം പറഞ്ഞു.ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ അസം കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു. അല്ലെങ്കില്‍ പാകിസ്ഥാനില്‍ പോയി സ്ഥിരതാമസമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ സംസ്ഥാനത്ത് ബീഫ് നിരോധിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഹി മന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. സാമഗുരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി മണ്ഡലത്തില്‍ ബീഫ് വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തോടുള്ള പ്രതികരണമായാണ് ഹിമന്തയുടെ പ്രതികരണം. 2021ലെ ഗോവധ നിരോധന നിയമം അനുസരിച്ച് ഹിന്ദുക്കളും ജൈനരും തിങ്ങി പാര്‍ക്കുന്ന മേഖലയില്‍ പശുക്കളെ കൊല്ലുന്നതും ഇറച്ചി വില്‍ക്കുന്ന തടഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, ക്ഷേത്രങ്ങള്‍ക്കും സത്രകള്‍ക്കും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും ഈ നിരോധനം നടപ്പാക്കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments