Sunday, April 20, 2025

HomeNewsIndiaപോലീസ്‌ വാനിൽ വെടിവെപ്പ്; സഹപ്രവർത്തകനെ കൊലപ്പെടുത്തി പൊലീസുകാരൻ ജീവനൊടുക്കി

പോലീസ്‌ വാനിൽ വെടിവെപ്പ്; സഹപ്രവർത്തകനെ കൊലപ്പെടുത്തി പൊലീസുകാരൻ ജീവനൊടുക്കി

spot_img
spot_img

ജമ്മു: കശ്മീരിലെ ഉധംപൂരിൽ പൊലീസുകാരൻ സഹപ്രവർത്തകനെ വെടിവെച്ചു കൊന്ന് സ്വയം ജീവനൊടുക്കി. ഞായറാഴ്ച പുലർച്ച രണ്ട് പൊലീസുകാരും മറ്റൊരു സഹപ്രവർത്തകനും വടക്കൻ കശ്മീരിലെ സോപോറിൽനിന്ന് ജമ്മുവിലെ റിയാസി ജില്ലയിലെ പരിശീലനകേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് സംഭവം.

രാവിലെ 6.30 ഓടെ ഉധംപൂരിലെ റെഹെംബാൽ ഏരിയയിലെ കാളി മാതാ ക്ഷേത്രത്തിനു സമീപം പൊലീസ് വാനിലാണ് കൊല്ലപ്പെട്ടത്. കോൺസ്റ്റബിൾ മഞ്ജീത് സിങ്ങും ഹെഡ് കോൺസ്റ്റബിൾ മാലികുമാണ് മരിച്ചത്.

വാനിനുള്ളിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിൽ വാൻ ഓടിച്ചിരുന്ന മഞ്ജീത് സിങ്ങിനെ എ.കെ 47 തോക്കുപയോഗിച്ച് വെടിയുതിർക്കുകയാന്നു. തുടർന്ന് സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരു സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments