Thursday, January 23, 2025

HomeNewsIndiaഭിക്ഷയെടുത്ത് കോടീശ്വരനായ ഭാരത് ജെയിന്‍; ആസ്തി ഏഴര കോടി

ഭിക്ഷയെടുത്ത് കോടീശ്വരനായ ഭാരത് ജെയിന്‍; ആസ്തി ഏഴര കോടി

spot_img
spot_img

മുംബൈ: ഒരു യാചകന്‍ കോടീശ്വരനായ വാര്‍ത്തയാണിത്. ഭിക്ഷാടനത്തിലൂടെ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ഭാരത് ജെയിന്‍ എന്ന മുംബൈ സ്വദേശി. ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍ എന്ന വിശേഷണത്തിന് ഉടമയാണിയാള്‍. മുംബൈയിലെ തിരക്കേറിയ തെരുവുകളുടെ ഹൃദയഭാഗമായ, ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിന്റെയും ആസാദ് മൈതാനത്തിന്റെയും ഇടയില്‍ വര്‍ഷങ്ങളായി ഭിക്ഷയെടുത്ത് ജീവിക്കുകയാണ് ഭാരത് ജെയിന്‍. 40 വര്‍ഷമായി മുംബൈയില്‍ ഭിക്ഷയെടുക്കുന്ന ഇയാള്‍ക്ക് 7.5 കോടി രൂപയുടെ ആസ്തി ഉള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഭിക്ഷാടനമാണ് ജെയിനിന്റെ ഏക വരുമാനമാര്‍ഗം. ഇടവേളകളില്ലാതെ ദിവസം 10 മുതല്‍ 12 മണിക്കൂര്‍ വരെ ഇയാള്‍ ഭിക്ഷയെടുക്കും. ജോലി ചെയ്യുന്ന സ്ഥലത്തെ തിരക്കും ആളുകളുടെ ദയവും അനുസരിച്ച് ദിവസവും ശരാശരി 2,000 രൂപമുതല്‍ 2,500 വരെ സമ്പാദിക്കാനാകും. 60,000 രൂപ മുതല്‍ 75,000 രൂപ വരെയാണ് പ്രതിമാസ വരുമാനം. സര്‍ക്കാര്‍, സ്വകാര്യ കമ്പനികളുടെ ജീവനക്കാരെ അത്ഭുതപ്പെടുത്തുന്ന ആസ്തിയുള്ള ഭാരത് ജെയിനിന് പ്രതിമാസം 30,000 രൂപ വാടകയിനത്തില്‍ വരുമാനം നല്‍കുന്ന രണ്ട് കടകളും താനെയിമുണ്ട്.

മുംബൈയില്‍ 1.4 കോടി വിലമതിക്കുന്ന രണ്ട് ഫ്ളാറ്റുകള്‍ ജെയ്നിനുണ്ട്. അവിടെ ഭാര്യ, രണ്ട് ആണ്‍മക്കള്‍, പിതാവ്, സഹോദരന്‍ എന്നിവര്‍ക്കൊപ്പമാണ് താമസം. കുടുംബാംഗങ്ങള്‍ നടത്തുന്ന സ്റ്റേഷനറി സ്റ്റോറില്‍ നിന്നുള്ള വരുമാനം വേറെയും. ബാങ്കുകളില്‍ സ്ഥിര നിക്ഷേപങ്ങളുമുണ്ട്. വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നുള്ള ഭാരത് ജെയിന്‍ ഭിക്ഷാടനം വഴിയാണ് ഇതൊക്കെ സമ്പാദിച്ചിരിക്കുന്നത്. യാചകവേഷം ഉപേക്ഷിക്കാന്‍ കുടുംബാംങ്ങള്‍ പറയാറുണ്ടെങ്കിലും ജെയിന്‍ അതിന് തയ്യാറല്ല. ഭിക്ഷയെടുക്കുന്നത് താന്‍ ആസ്വദിക്കുന്നുവെന്നും അത് ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

താന്‍ ഒരു അത്യാഗ്രഹിയല്ലെന്നും ദാനശീലനാണെന്നും രവീന്ദ്ര ജയിന്‍ അവകാശപ്പെടുന്നു. ക്ഷേത്രങ്ങളില്‍ പോയി താന്‍ ദാനകര്‍മ്മങ്ങള്‍ നടത്താറുണ്ടെന്നും പണം സംഭാവന നല്‍കാറുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. രവീന്ദ്ര ജയിന്റെ കഥ ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഭിക്ഷാടനത്തിലൂടെ കോടീശ്വരന്‍മാരായ നിരവധി ആളുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേയും പുറത്തു വന്നിരുന്നു. 1.5 ലക്ഷം കോടി രൂപയാണ് ഒരു വ്യവസായം പോലെ വളര്‍ന്ന ഇന്ത്യയിലെ ഭിക്ഷാടനത്തിന്റെ ആകെ ആസ്തി മൂല്യം. ഒന്നര കോടി രൂപ ആസ്തിയുള്ള സാംഭാജി കാലെ, ഒരു കോടി രൂപ ആസ്തിയുള്ള ലക്ഷ്മി ദാസ് എന്നിവരാണ് ഇതിന് മുമ്പ് വാര്‍ത്തയില്‍ നിറഞ്ഞ കോടീശ്വരന്‍മാരായ ഭിക്ഷക്കാര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments