Sunday, December 15, 2024

HomeNewsIndiaആദ്യ ടെലിവിഷന്‍ എത്തി; പുവാര്‍തി ഗ്രാമം ആഹ്ലാദത്തിമിര്‍പ്പില്‍

ആദ്യ ടെലിവിഷന്‍ എത്തി; പുവാര്‍തി ഗ്രാമം ആഹ്ലാദത്തിമിര്‍പ്പില്‍

spot_img
spot_img

സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ വിദൂര ഗ്രാമമായ പുവാര്‍തി ഗ്രാമത്തിന് ആഹ്ലാദിക്കാന്‍ ഒരു കാരണമുണ്ട്. ഗ്രാമത്തിലെ ആദ്യത്തെ 32 ഇഞ്ച് ടെലിവിഷനും ലൈറ്റുകളും ഫാനുകളും ഉള്‍പ്പെടെ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വീട്ടുപകരണങ്ങള്‍ ഈ ആഴ്ച ആദ്യം ഛത്തീസ്ഗഡിലെ പുവാര്‍തിയില്‍ വിതരണം ചെയ്തു. കേള്‍ക്കുമ്പോള്‍, അത്ഭുതമായി തോന്നാം. എന്നാല്‍ ആ ഗ്രാമത്തിന് ഈ സൗകര്യങ്ങളെല്ലാം ഒരു അത്ഭുതം തന്നെയാണ്.

ഉന്നത മാവോയിസ്റ്റ് നേതാക്കളായ ബര്‍സെ ദേവയുടെയും മദ്വി ഹിദ്മയുടെയും വീട് ആഘോഷത്തിലാണ്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ പുവാര്‍തി ഗ്രാമത്തിന് ഡിസംബര്‍ 11 ന് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ടെലിവിഷന്‍ ലഭിച്ചു.സംസ്ഥാനത്തെ ബസ്തര്‍ മേഖലയിലെ വിദൂര ഗ്രാമം കൂടിയാണിത്.

”ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ഈ ഗ്രാമത്തിലെ നിവാസികള്‍ ദൂരദര്‍ശനിലെ ദേശീയ അന്തര്‍ദേശീയ വാര്‍ത്തകളും സീരിയലുകളും പ്രാദേശിക സിനിമകളും കണ്ടു. പുവാര്‍തിയില്‍ നിന്നുള്ള കുട്ടികളും സ്ത്രീകളും പ്രായമായ ഗ്രാമവാസികളും മണിക്കൂറുകളോളം പരിപാടികള്‍ കാണുന്നതിനായി ടിവി സെറ്റുകള്‍ക്ക് ചുറ്റും ആവേശത്തോടെ ഒത്തുകൂടി…” ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

100 ചാനലുകളില്‍ ലഭിക്കുന്നതിനായി സെറ്റ്-ടോപ്പ് ബോക്സുള്ള 32 ഇഞ്ച് ടെലിവിഷന് പുറമേ, ഛത്തീസ്ഗഡ് സ്റ്റേറ്റ് റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി (ക്രെഡ) വഴി പുവര്‍ത്തിയിലെ കുടുംബങ്ങള്‍ക്ക് ലൈറ്റുകളും ഫാനും സൗരോര്‍ജ്ജ ഉപകരണങ്ങളും വിതരണം ചെയ്തു. കുട്ടികള്‍ വിദ്യാഭ്യാസപരിപാടികളും കാര്‍ട്ടൂണ്‍ ചാനലുകളും ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമിരുന്ന് കണ്ടു. അവരുടെ മുഖത്ത് ആകാംക്ഷയും പഠിക്കാനും മനസും പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഈ സംരംഭം ഗ്രാമീണമേഖലയിലേക്കുള്ള വലിയ മുന്നേറ്റമാണ്. ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

കോര്‍ നക്‌സല്‍ മേഖലയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഈ വര്‍ഷമാദ്യം സമാനമായ ഉപകരണങ്ങള്‍ സില്‍ഗര്‍, തെക്കല്‍ഗുഡെം എന്നീ ഗ്രാമങ്ങളിലും എത്തിച്ചിരുന്നു. ഈ മേഖലകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ 100 ശതമാനം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനുള്ള ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ നിയദ് നെല്ലനാര്‍ യോജനയുടെ ഭാഗമായാണ് വിതരണം.

”ഞങ്ങളുടെ ശ്രമങ്ങള്‍ ഗ്രാമീണരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, സുസ്ഥിര ഊര്‍ജവും പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുകയുമാണ്…” ജില്ലാ കലക്ടര്‍ ദേവേഷ് കുമാര്‍ ധ്രുവ് പറഞ്ഞു. ”ആദിവാസികള്‍ക്ക് ആധിപത്യമുള്ള ജില്ലയായതിനാല്‍ വനവും പരിസ്ഥിതി സംരക്ഷണവും കടമകളിലൊന്നാണ്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ വിതരണം പരമ്പരാഗത വൈദ്യുതി ഉപയോ?ഗം കുറയ്ക്കുന്നതിന് മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗം മലിനീകരണം കുറയ്ക്കുന്നതിനും സുസ്ഥിര വികസനത്തിന് മാതൃകയാക്കുന്നതിനുമുള്ള ഒരു ചുവടുവയ്പ്പ് കൂടിയാണ്…” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുക്മ-ബിജാപൂര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പ്രദേശത്തെ ഏറ്റവും കൂടുതല്‍ നക്സല്‍ ബാധിത പ്രദേശങ്ങളാണ് സില്‍ഗര്‍, തേക്കല്‍ഗുഡെം, പുവാര്‍ത്തി എന്നിവ. ഈ വര്‍ഷം ജനുവരിയില്‍, നിരോധിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ ബറ്റാലിയനുമായി ഏറ്റുമുട്ടി. തെക്കല്‍ഗുഡമില്‍ എലൈറ്റ് കമാന്‍ഡോ ബറ്റാലിയനിലെ രണ്ട് പേര്‍ ഉള്‍പ്പെടെ മൂന്ന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments