Monday, December 16, 2024

HomeNewsIndiaസോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി പി.പി.മാധവൻ അന്തരിച്ചു

സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി പി.പി.മാധവൻ അന്തരിച്ചു

spot_img
spot_img

ന്യൂഡൽഹി∙ കോൺഗ്രസ് മുൻ അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി മലയാളി പി.പി.മാധവൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വീട്ടിൽവച്ചു കുഴഞ്ഞുവീണ മാധവനെ ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃശൂർ സ്വദേശിയായ പി.പി.മാധവൻ കഴിഞ്ഞ 45 വർഷമായി സോണിയയുടെ സന്തതസഹചാരിയാണ്. ഒല്ലൂർ തൈക്കാട്ടുശ്ശേരി ചെറുശ്ശേരി പട്ടത്ത് മനയ്ക്കൽ കുടുംബാംഗമാണ്. പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. രാത്രി പ്രത്യേക വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments