Monday, December 16, 2024

HomeNewsIndiaസാക്കിര്‍ ഹുസൈന്റെ മരണത്തിന് കാരണം ഐപിഎഫ് എന്ന ശ്വാസകോശ രോഗം

സാക്കിര്‍ ഹുസൈന്റെ മരണത്തിന് കാരണം ഐപിഎഫ് എന്ന ശ്വാസകോശ രോഗം

spot_img
spot_img

സാന്‍ഫ്രാന്‍സിസ്‌കോ: തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന്റെ മരണത്തിന് കാരണം ഹൃദയ സംബന്ധമായ അസുഖമല്ലെന്നും ഇഡിയോപതിക് പള്‍മനറി ഫൈബ്രോസിസ് (ഐപിഎഫ്) ആണെന്നും റിപ്പോര്‍ട്ട്. വിട്ടുമാറാത്ത ശ്വാസകോശരോഗമാണ് ഐപിഎഫ്. ഇതിന്റെ കാരണം അജ്ഞാതമാണ്. ശ്വാസകോശത്തില്‍ പാടുകള്‍ വരും. ഇത് ശ്വാസകോശങ്ങളെ കട്ടിയും ദൃഡവുമാക്കും. വികസിക്കാനും ഓക്‌സിജന്‍ അകത്തേക്ക് വലിക്കാനുള്ള കഴിവ് കുറയ്ക്കും. രോഗം പിടിമുറുക്കിയാല്‍ ശ്വാസതടസ്സം, ക്ഷീണം എന്നിവ സ്ഥിരമാകും എന്നാണ് വിദഗ്ധര്‍ ഡോക്ടര്‍മാര്‍ പറയുന്നത്.

പൊടി, പുക, അല്ലെങ്കില്‍ അണുബാധ ഇതാണ് ശ്വാസകോശങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. കേടായ കോശങ്ങള്‍ നന്നാക്കാന്‍ ശരീരം സ്വാഭാവികമായും ശ്രമിക്കും. പക്ഷെ ഇത് താല്‍ക്കാലികം മാത്രമാണ്. ശ്വാസകോശത്തില്‍ വരുന്ന അമിതമായ പാടുകള്‍ അതിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു.

ശ്വാസതടസം, വരണ്ട ചുമ, ക്ഷീണം, ശരീരഭാരം കുറയല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നു, ഇത് ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദയസ്തംഭനം അല്ലെങ്കില്‍ ശ്വസന പരാജയം തുടങ്ങിയ സങ്കീര്‍ണതകള്‍ക്കാണ് കാരണമാകുന്നത്. ഐപിഎഫ് സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ ആണ് കൂടുതല്‍ വരുന്നത്. പുക വലിക്കുന്നവരില്‍ ഈ രോഗം കൂടുതല്‍ കണ്ടുവരുന്നു. ശ്വാസകോശം മാറ്റിവയ്ക്കല്‍ പോലുള്ള ചികിത്സകൊണ്ട് ചിലപ്പോള്‍ രക്ഷപ്പെട്ടേക്കും. നേരത്തെയുള്ള രോഗ നിര്‍ണയവും ചികിത്സയുമാണ് ഐപിഎഫിന് അത്യാവശ്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments