ന്യൂഡൽ: ഹിബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങ ൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ബാ ഗുമായി പാർലമെൻ്റിലെത്തി വയനാട് എംപി പ്രിയങ്ക ഗാന്ധി.’ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാ നികൾക്കുമൊപ്പം’ എന്ന് ആലേഖനം ചെയ്ത ബാഗുമായെത്തിയാണു പ്രിയങ്ക ബംഗ്ലാദേശി ലെ ന്യൂനപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ച ത്. കഴിഞ്ഞ ദിവസം ‘പലസ്‌തീൻ’ എന്നെഴു തിയ ബാഗുമായി പാർലമെൻ്റിലെത്തി പല സ്‌തീൻ ജനതയ്ക്കും പ്രിയങ്ക ഐക്യദാർഢ്യ മറിയിച്ചിരുന്നു.ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരേ യുള്ള അക്രമങ്ങളിൽ പാർലമെൻ്റിനുപുറത്ത് പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം പിമാരുടെ പ്രതിഷേധവും നടന്നു. ബംഗ്ലാദേ ശിലെ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പാക്ക ണമെന്ന് പ്രിയങ്ക കഴിഞ്ഞദിവസം ലോക്സഭ യിൽ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.അതിനിടെ പലസ്‌തീന് പിന്തുണയറിയിച്ചു ള്ള ബാഗുമായി പ്രിയങ്ക എത്തിയത് വോട്ടു ബാങ്ക് രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്ന് ബി ജെപി ആരോപിച്ചു. എന്നാൽ താൻ എന്തു ധ രിക്കണമെന്ന് താൻ തീരുമാനിക്കുമെന്നും ത ന്നോട് എന്തു ധരിക്കണമെന്ന് പറയുന്നത് ബി ജെപിയുടെ പുരുഷാധിപത്യമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി<