ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗം പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിന് എക്‌സിന്റെ നോട്ടീസ്. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളും പങ്കുവെച്ച ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ടതായി എക്‌സ് നോട്ടീസില്‍ പറയുന്നുണ്ട്. തുടര്‍ന്നാണ് കമ്പനിയുടെ നടപടി.
എക്‌സില്‍ നിന്നോ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററില്‍ നിന്നോ ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. എക്‌സിലുള്ള ഉപ?യോക്താക്കളുടെ അഭിപ്രായസ്വാത?ന്ത്ര്യത്തെ സംബന്ധിച്ച് തങ്ങള്‍ക്ക് ഉത്തമബോധ്യമുണ്ടെന്നും നോട്ടീസില്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അമിത് ഷാ ബി.ആര്‍ അംബേദ്ക്കറിനെ അധിക്ഷേപിച്ച് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസും ചില പാര്‍ട്ടി നേതാക്കളും പങ്കുവെച്ചിരുന്നു. ഇക്കാര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയുണ്ടായിരിക്കുന്നത്. പരാമര്‍ശം വിവാദമായതോടെ ഇക്കാര്യം വിശദീകരിക്കാന്‍ അമിത് ഷാ വാര്‍ത്താസമ്മേളനം വിളിക്കുകയും? ചെയ്തിരുന്നു.
തനിക്കെതിരെ ദുഷ്പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നായിരുന്നു അമിത് ഷായുടെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണം. താന്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തെ അംബേദ്ക്കര്‍ വിരുദ്ധമെന്നും സംവരണ വിരുദ്ധമെന്നും വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും അമിത് ഷാ ആരോപിച്ചിരുന്നു.