Thursday, January 23, 2025

HomeNewsIndiaസ്വര്‍ണ ഖനനം വര്‍ധിപ്പിച്ച് ലാഭം കൊയ്യാന്‍ കര്‍ണാടക സര്‍ക്കാരിന്റെ വന്‍ പദ്ധതി

സ്വര്‍ണ ഖനനം വര്‍ധിപ്പിച്ച് ലാഭം കൊയ്യാന്‍ കര്‍ണാടക സര്‍ക്കാരിന്റെ വന്‍ പദ്ധതി

spot_img
spot_img

ബെംഗളൂരു: ഇന്ത്യയിലെ ഏക പ്രാഥമിക സ്വര്‍ണ നിര്‍മ്മാതാക്കളായ ഹുട്ടി ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് കര്‍ണാടകയില്‍ സ്വര്‍ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എച്ച്ജിഎംഎല്‍. സ്വര്‍ണത്തിന്റെ വില കുതിച്ചുയരുന്നതിനിടെ സ്വര്‍ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ലാഭം കൊയ്യുക ചെയ്യുക ലക്ഷ്യത്തോടെ നാല് ഖനന കേന്ദ്രങ്ങളില്‍ സാധ്യതാ പഠനം നടത്താന്‍ പദ്ധതിയിടുകയാണ്.

അനുകൂലമായ വിപണി സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഉല്‍പാദന വിപുലീകരണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എച്ച്ജിഎംഎല്‍ മാനേജിംഗ് ഡയറക്ടര്‍ ശില്‍പ ആര്‍ പറഞ്ഞു. ”സ്വര്‍ണ വിലയിലെ വര്‍ധനവ് കണക്കിലെടുത്ത് ലാഭം വര്‍ധിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. സാധ്യതാ പഠനങ്ങള്‍, സാമ്പത്തിക ലാഭക്ഷമത, എന്നിവയെ അടിസ്ഥാനമാക്കി അന്തിമ തീരുമാനം എടുക്കും…”ശില്‍പ പറഞ്ഞു.

388.7 ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന റായ്ച്ചൂര്‍ ജില്ലയിലെ ഹുട്ടി സ്വര്‍ണ ഖനിയില്‍ നിന്ന് 10 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന വണ്ടല്ലി സ്വര്‍ണ ഖനിയാണ് ഖനന പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന്. മറ്റൊന്ന്, തുംകുരു ജില്ലയിലെ 38 ഹെക്ടറുള്ള അജ്ജനഹള്ളി സ്വര്‍ണ്ണഖനിയാണ്. 2002-03 ല്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ഈ ഖനി അടച്ചുപൂട്ടിയതാണ്.

യാദ്ഗിര്‍ ജില്ലയില്‍ 55.7 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന മെംഗലൂരു സ്വര്‍ണഖനി 1993-94ല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സ്വര്‍ണ്ണ ഖനികള്‍ക്ക് പുറമെ 259 ഹെക്ടര്‍ വിസ്തൃതിയുള്ള ചിത്രദുര്‍ഗയിലെ ഇംഗല്‍ധാല്‍ ചെമ്പ് ഖനിയും പട്ടികയിലുണ്ട്. ഈ ടെന്‍ഡറുകളുടെ സാങ്കേതിക മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായിട്ടുണ്ട് എന്നും സാമ്പത്തിക ബിഡ്ഡുകള്‍ ഉടന്‍ തുറക്കും എന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. നിയമപരമായ അനുമതികള്‍ക്കും സാധ്യതാപഠനങ്ങള്‍ പൂര്‍ത്തിയാക്കിയതിനും ശേഷം മാത്രമേ വണ്ടള്ളിയിലും ഇംഗല്‍ധാലിലും ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കു. ഭൂമിശാസ്ത്രപരമായ ഡാറ്റ, റിസോഴ്‌സ്, റിസര്‍വ് സ്റ്റാറ്റസ്, മുമ്പത്തെ ഇന്‍-ഹൗസ് സാധ്യതാ റിപ്പോര്‍ട്ടുകള്‍ എന്നിവ അവലോകനം ചെയ്യും.

ഇതിനായി തിരഞ്ഞെടുത്ത സ്ഥാപനങ്ങളെ ചുമതലപ്പെടുത്തും. പ്രസ്തുക സ്ഥാപനങ്ങള്‍ മൂലധനവും ഉല്‍പ്പാദനച്ചെലവും കണക്കാക്കി മനുഷ്യശേഷി ആവശ്യകതകള്‍ വിലയിരുത്തുകയും, നിക്ഷേപ വരുമാനം, തിരിച്ചടവ് കാലയളവ്, ലാഭക്ഷമത എന്നിവ വിലയിരുത്തുന്നതിന് സാമ്പത്തിക വിശകലനങ്ങള്‍ നടത്തുകയും ചെയ്യും. സമഗ്രമായ വിശകലനം സാധ്യതാ പഠനത്തിന്റെ ഭാഗമായിരിക്കും എന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ ഉല്‍പ്പാദനത്തില്‍ കുറവുണ്ടായിട്ടും എച്ച്ജിഎംഎല്ലിന്റെ സാമ്പത്തിക പ്രകടനം സമീപ വര്‍ഷങ്ങളില്‍ ശ്രദ്ധേയമാണ്.

2019-20 ലെ ലാഭം 175.2 കോടി രൂപയില്‍ നിന്ന് 2023-24ല്‍ 239.4 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ അതേ കാലയളവില്‍ വരുമാനം 769.6 കോടി രൂപയില്‍ നിന്ന് 1,052.4 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഗ്രാമിന് 6,300 രൂപയായിരുന്ന സ്വര്‍ണ വില ഇപ്പോള്‍ ഗ്രാമിന് 7,300 രൂപയായി ഉയര്‍ന്നതാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. അറ്‌ലൃശേലൊലി േ202324ല്‍, എച്ച്ജിഎംഎല്‍ ഒരു ടണ്‍ അയിരില്‍ നിന്ന് 2.1 ഗ്രാം സ്വര്‍ണം ഉല്‍പ്പാദിപ്പിച്ചു. 2019-20 ല്‍ ഇത് 2.7 ഗ്രാം ആയിരുന്നു. എന്നിരുന്നാലും സ്വര്‍ണത്തിന്റെ ഉയര്‍ന്ന വില്‍പന വില ഉത്പാദനത്തിലെ ഇടിവ് നികത്തുകയും സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments